NIC Scientific Technical Assistant Recruitment 2026 for 376 Scientific/Technical Assistant posts. Includes eligibility, qualification, and application details. NIC
Career

എൻഐസിയിൽ സയന്റിഫിക്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 376 ഒഴിവുകൾ

നിർദ്ദിഷ്ട വിഷയങ്ങളിൽ എം എസ്‌സി/എം എസ്/എംസിഎ/ബിഇ/ബിടെക് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ (എൻഐസി)സയന്റിഫിക്/ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് ഔദ്യോഗിക ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 376 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഗ്രൂപ്പ് ബി തസ്തികയിലായിരിക്കും നിയമനം.

നിർദ്ദിഷ്ട വിഷയങ്ങളിൽ എം എസ്‌സി/എം എസ്/എംസിഎ/ബിഇ/ബിടെക് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എൻഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ ആരംഭിക്കുന്ന തീയതിയും അവസാന തീയതിയും പ്രഖ്യാപിച്ചിട്ടില്ല. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ മറ്റ് വിവരങ്ങൾ ഇവയാണ്.

ഗേറ്റ്-2026 ഫലം പ്രഖ്യാപിച്ച് 10 ദിവസത്തിനുള്ളിൽ വിശദമായ വിജ്ഞാപനം എൻഐസി വെബ്‌സൈറ്റായ recruitment.nic.in ൽ ലഭ്യമാകും.

യോഗ്യത

ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസസ്, കമ്പ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫോർമാറ്റിക്സ്.എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും എം എസ്‌സി/എം എസ്/എംസിഎ/ബിഇ/ബിടെക് എന്നീ യോഗ്യതകളിലേതെങ്കിലും ഉണ്ടാകണം. സാധുവായ ഗേറ്റ് സ്കോർ ഉണ്ടാകണം.

ഇതിനൊപ്പം കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഡിഎ) എന്നീ വിഷയങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും 2024,2025 , 2026 വർഷത്തിലെ സാധുവായ ഗേറ്റ് സ്കോറുകളും ഉള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

ഉയർന്ന പ്രായപരിധി: 30 വയസ്സ് (പ്രായപരിധിയിൽ മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ഉണ്ടാകും.)

ശമ്പളം:35,400 - 1,12,400 രൂപ (ലെവൽ-6)

എൻഐസി പ്രസിദ്ധീകരിച്ച ലഘുവിജ്ഞാപനം ഇവിടെ കാണാം

Job Alert:NIC Recruitment 2026 announced for 376 Scientific/Technical Assistant posts. Check eligibility, qualification, age limit and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി

ആലുവ മഹാശിവരാത്രി; പ്രത്യേക ട്രെയിനും അധിക സര്‍വീസുകളുമായി റെയില്‍വെ

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; ഷിംജിത മുസ്തഫ ജയില്‍ മോചിതയായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഉടമ ഹാജരായി; തീ തുപ്പിയ കാറിന് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്; ആര്‍സി, ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

സപ്ലൈകോ നെല്ല് സംഭരണത്തിലെ ബാധ്യത, 253 കോടി രൂപ അനുവദിച്ചു

SCROLL FOR NEXT