NIFTEM Thanjavur Invites Applications for 2025 PhD Admissions Special arrangement
Career

ഫുഡ് പ്രോസസിങ്ങിൽ പി എച്ച് ഡി നേടാം; 42000 രൂപ വരെ ഫെലോഷിപ്പ്

ഫുഡ് പ്രോസസ്സ് എഞ്ചിനീറിങ്,ഫുഡ് പ്രോസസ്സ് ടെക്നോളജി,ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറനൻസ് എന്നി മൂന്ന് സ്പെഷ്യലൈസേഷനുകളിൽ ഗവേഷണം നടത്താം.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി (NIFTEM) യുടെ തഞ്ചാവൂർ കേന്ദ്രം അടുത്ത വർഷത്തേക്കുള്ള പി എച്ച് ഡി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രോസസ്സ് എഞ്ചിനീറിങ്,ഫുഡ് പ്രോസസ്സ് ടെക്നോളജി,ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറനൻസ് എന്നി മൂന്ന് സ്പെഷ്യലൈസേഷനുകളിൽ ഗവേഷണം നടത്താം. അകെ 39 സീറ്റുകളാണ് ഉള്ളത്. പ്രവേശനവുമായി ബന്ധപ്പെട്ട വിശദമായ പ്രോസ്പെക്റ്റസ് സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യോഗ്യത

ഫുഡ് ടെക്നോളജി, ഫുഡ് പ്രോസസ്, ഫുഡ് പ്രോസസ് ടെക്നോളജി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ, ഡയറി ടെക്നോളജി, ഫിഷ് പ്രൊസസ്സിംഗ്, ബയോടെക്നോളജി, ഇൻഡസ്ട്രിയൽ മൈക്രോബയോളജി തുടങ്ങിയ ഏതെങ്കിലും ഒന്നിൽ നിന്ന് ബിരുദവും മാസ്റ്റര്‍ ഡിഗ്രിയും നേടിയവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

ബന്ധപ്പെട്ട കോഴ്സുകളിൽ ജനറൽ വിഭാഗത്തിന് 60% മാർക്കും സംവര വിഭാഗത്തിൽ ഉൾപെട്ടവർക്ക് 55 % മാർക്കും ആവശ്യമാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ഗേറ്റ് യോഗ്യത ഉളളവർക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.

  • ഗേറ്റ് യോഗ്യത ഇല്ലാത്തവർക്ക് യൂണിവേഴ്സിറ്റി നടത്തുന്ന എൻട്രൻസ് എക്സാം എഴുതണം. അതിന് ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം.

  • അപേക്ഷകരുടെ യു ജി /പി ജി മാർക്കുകൾ, എൻട്രൻസ് എക്സാം ഫലങ്ങൾ, ഇന്റർവ്യൂ സ്കോർ, മറ്റ് അക്കാദമിക / ഗവേഷണ യോഗ്യതകൾ എന്നിവ പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.

തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് 37000 രൂപ മുതൽ 42000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://niftemt.ac.in/ സന്ദർശിക്കുക.

Career news: NIFTEM Thanjavur Invites Applications for 2025 PhD Admissions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവു നായയ്ക്കു തീറ്റ കൊടുക്കുന്നവരും ആക്രമണത്തിന് ഉത്തരവാദികള്‍, സംസ്ഥാനങ്ങള്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടിവരും: സുപ്രീംകോടതി

എല്‍ഡിഎഫ് അംഗം വിട്ടുനിന്നു; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രം കുറിച്ച് ബിജെപി

നര കയറി തുടങ്ങിയോ? കെമിക്കലുകൾ ഉപയോ​ഗിക്കാതെ നാച്യുറലായി ഹെയർ ഡൈ ഉണ്ടാക്കാം

സമീറിൽ നിരവധി ഒഴിവുകൾ; എൻജിനീയർമാർക്ക് അവസരം

'മാസ്റ്റർപീസ്, അവരുടേത് വേൾഡ് ക്ലാസ് പെർഫോമൻസ്'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്

SCROLL FOR NEXT