Paid Apprenticeship Recruitment at NIT Kozhikode. Candidates with a Degree, Diploma, ITI can Apply  NIT
Career

കോഴിക്കോട് എൻഐടിയിൽ പെയ്ഡ് അപ്രന്റീസ് നിയമനം, ബിരുദം, ഡിപ്ലോമ,ഐടിഐ പാസായവർക്ക് അപേക്ഷിക്കാം

ഒരു വർഷത്തേക്കാണ് അപ്രന്റീസ് നിയമനം. യോഗ്യത അനുസരിച്ചാണ് തസ്തികയും സ്റ്റൈപൻഡും.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( കോഴിക്കോട് എൻഐ ടി- NITC) യിലെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റി (CCESD) ൽ, 2026–27 അധ്യയന വർഷത്തിലെ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒരു വർഷത്തേക്കാണ് അപ്രന്റീസ് നിയമനം. യോഗ്യത അനുസരിച്ചാണ് തസ്തികയും സ്റ്റൈപൻഡും. 11,000 ,12,500, 15000 എന്നിങ്ങനെയാണ് പ്രതിമാസ സ്റ്റൈപൻഡ് നൽകുക.

50 പേർക്കായിരിക്കും അപ്രന്റീസ് ആയി പ്രവേശനം ലഭിക്കുക. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് എൻ ഐ ടിയുടെ ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം. ഫെബ്രുവരി ഒമ്പത് വരെ അപേക്ഷ സമർപ്പിക്കാം.

ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി

ആകെ ഒഴിവുകൾ: ഏഴ്

സ്റ്റൈപ്പൻഡ് :15,000 രൂപ

വിഷയം: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,ഹോട്ടൽ മാനേജ്‌മെന്റ, നഴ്‌സിങ്, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് എന്നീ വിഷയങ്ങളിലാണ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നത്.

യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 60% മാർക്കോടെ മാസ്റ്റർ ബിരുദം, ഹോട്ടൽ മാനേജ്മെ​ന്റിൽ 60% മാർക്കോടെ ബിരുദം,60% മാർക്കോടെ ബി എസ്‌സി എംഎൽടി60% മാർക്കോടെബി ഫാം എന്നിവയുള്ളവർക്ക് യോഗ്യത അനുസരിച്ച് ഇതിന് അപേക്ഷിക്കാം. https://www.samakalikamalayalam.com/career/kerala-psc-oil-palm-india-recruitment-2026

ഡിപ്ലോമ അപ്രന്റീസ് ട്രെയിനി

ആകെ ഒഴിവുകൾ :24

സ്റ്റൈപ്പൻഡ് : 12,500 രൂപ

വിഷയം: കൊമേഴ്‌സ്യൽ പ്രാക്ടീസ് കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ സയൻസ് നഴ്‌സിങ്, ലാബ് ടെക്‌നീഷ്യൻ ഫാർമസിസ്റ്റ് കെമിക്കൽ എൻജിനീയറിങ് മെക്കാനിക്കൽ എൻജിനീയറിങ് സിവിൽ എൻജിനിയറിങ് എന്നിവയിലാണ് ഡിപ്ലോമ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നത്.

യോഗ്യത: അതത് വിഷയങ്ങളിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.

ഐടിഐ ട്രേഡ് അപ്രന്റീസ് ട്രെയിനി

ആകെ ഒഴിവുകൾ :19

സ്റ്റൈപ്പൻഡ് :11,000 രൂപ

വിഷയം:റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ),സിഒപിഎ,പ്ലംബർ കാർപെന്റർ / വുഡ് വർക്ക് ടെക്നീഷ്യൻ ഇലക്ട്രീഷ്യൻ,ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്

യോഗ്യത:ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പൊതുവായ വിവരങ്ങൾ

2022ലോ അതിനുശേഷമോ ആയിരിക്കണം നിർദ്ദിഷ്ട യോഗ്യത നേടിയിരിക്കേണ്ടത്.

ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിൽ നിന്നോ സംസ്ഥാന ബോർഡുകളിൽ നിന്നുമുള്ള റെഗുലർ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ.

ആകെ ഒഴിവുകൾ 50

പരിശീലന കാലാവധി ഒരു വർഷം

അപേക്ഷാ രീതി ഓൺലൈൻ ഗൂഗിൾ ഫോം വഴി. ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിജ്ഞാപനം വായിക്കാൻ ഇവിടെക്ലിക്ക് ചെയ്യുക

അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒമ്പത് (09-02 2026)

ഔദ്യോഗിക വെബ്സൈറ്റ് https://nitc.ac.in

Job Alert: NIT Kozhikode invites applications for paid apprenticeships. Eligible candidates with a degree, diploma, or I T I can apply. Check details, eligibility, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, ഓഫ് ലൈനായി അവസരം

'2036 ലെ ഒളിംപിക്‌സിലെ ഒരിനം തിരുവനന്തപുരത്ത്, തുറമുഖ നഗരമാക്കി വികസിപ്പിക്കും'; കരട് വികസന രേഖ അവതരിപ്പിച്ച് ബിജെപി

3.7 ശതമാനത്തിന്റെ വര്‍ധന, യാത്ര ചെയ്തത് 1.13 കോടി പേര്‍, 2025ലെ വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊച്ചി എട്ടാം സ്ഥാനത്ത്; അറിയാം തിരുവനന്തപുരത്തിന്റെയും കോഴിക്കോട്ടിന്റെയും സ്ഥാനം

ഓസ്‌ട്രേലിയന്‍ ഓപ്പൺ: വിജയക്കുതിപ്പ് തുടർന്ന് യാനിക്,സെമിയിൽ എതിരാളി ജോക്കോവിച്ച്

SCROLL FOR NEXT