NMDC Recruitment 2026: 59 Junior Engineer Vacancies for Diploma Holders NMDC
Career

എൻഎംഡിസിയിൽ 59 ജൂനിയർ എൻജിനിയർമാരുടെ ഒഴിവുകൾ, ഡിപ്ലോമക്കാർക്ക് അവസരം; മെയ് ആറ് വരെ അപേക്ഷിക്കാം

എൻഎംഡിസിയുടെ ഇന്ത്യയിലുടനീളമുള്ള വിവിധ ഖനികൾ, യൂണിറ്റുകൾ, ഓഫീസുകൾ എന്നിവയിലായിരിക്കും നിയമനം.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( എൻഎംഡിസി- NMDC) ജൂനിയർ എൻജിനീയർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഇന്ത്യാ ഗവൺമെന്റിന്റെ സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ എൻ‌എം‌ഡി‌സി , വിവിധ ഖനന പദ്ധതികൾക്കായാണ് ജൂനിയർ എൻജിനീയർമാരെ നിയമിക്കുന്നത്.

എൻഎംഡിസിയുടെ ഇന്ത്യയിലുടനീളമുള്ള വിവിധ ഖനികൾ, യൂണിറ്റുകൾ, ഓഫീസുകൾ എന്നിവയിലായിരിക്കും നിയമനം. ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതയും താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എൻഎംഡിസിയുടെ ഔദ്യോഗ വെബ് സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്. മെയ് ആറ് വരെ അപേക്ഷ സമർപ്പിക്കാം.

തസ്തിക, ഒഴിവുകൾ, യോഗ്യത,ശമ്പളം, പ്രായപരിധി എന്നിവ അറിയാം

തസ്തികയുടെ പേര്: ജൂനിയർ എൻജിനീയർ (മൈനിങ്)

ആകെ ഒഴിവുകൾ :59

യോഗ്യത: മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ

അഭികാമ്യം: മെറ്റാലിഫറസ് ഖനി ഫോർമാൻ യോഗ്യതാ സർട്ടിഫിക്കറ്റ്.

ഉയർന്ന പ്രായ പരിധി: 50 വയസ്സ്

നിയമന രീതി :കരാർ അടിസ്ഥാനത്തിൽ (തുടക്കത്തിൽ മൂന്ന് വർഷം വരെ അല്ലെങ്കിൽ 60 വയസ്സ് തികയുന്നത് വരെ, ഏതാണ് ആദ്യം വരുന്നത് അത്)

ശമ്പളം : 60,000 രൂപ സമാഹൃതം , വാർഷിക വർധന ഉണ്ടാകും, മാനദണ്ഡപ്രകാരമുള്ള എച്ച് ആർ എ, ടിഎ, ഡിഎ, അപകട ഗ്രൂപ്പ് ഇൻഷുറൻസ്, ഔട്ട്പേഷ്യന്റ് മെഡിക്കൽ ചെലവുകൾ എന്നിവ ലഭിക്കും.

അപേക്ഷാ ഫീസ് : 250 രൂപ

എസ്‌സി / എസ്ടി / വിമുക്തഭടന്മാർ/ ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല

ഔദ്യോഗിക വിജ്ഞാപനം ഇവിടെ വായിക്കാം

അപേക്ഷിക്കാനുള്ള അവസാന തീയതി: മെയ് ആറ് രാത്രി 11.45 വരെ

അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ്

Job Alert: NMDC Recruitment 2026 announced for 59 Junior Engineer vacancies. Diploma holders can apply online. Last date to apply is May 6, 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുജ്തബയുടെ മുഖത്തും ചുണ്ടിലും പൊള്ളല്‍, കാലിന് ഗുരുതര പരിക്ക്; ആശയ വിനിമയം 'രഹസ്യ സ്വഭാവമുള്ള 'ഹ്യൂമന്‍ ചെയിന്‍' വഴി, അധികാരം സൈനിക ജനറല്‍മാര്‍ക്ക്

ജ്യൂസ് കുടിച്ചാൽ ഷുഗർ കൂടുമോ?

നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി, സിനിമയുണ്ടാക്കുന്നത് സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും: ബി ഉണ്ണികൃഷ്ണന്‍

മദ്യം മാത്രമല്ല ഇവയും കരളിന്റെ വില്ലന്മാർ

ടീമിന്റെ പതനം കാണാന്‍ വയ്യ; കളി തീരും മുന്‍പ് സ്റ്റേഡിയം വിട്ട് മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി (വിഡിയോ)

SCROLL FOR NEXT