Northern Coalfields Recruitment 2026 Eligibility Salary Selection Process Full Details. @NCL_SINGRAULI
Career

പത്താം ക്ലാസ് മുതൽ ഫാം.ഡി വരെ, 577 ഒഴിവുകൾ, 47,330 വരെ ശമ്പളം; നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ വൻ അവസരം

എച്ച് ഇ എം എം ഓപ്പറേറ്റർ (ട്രെയിനി), പാരാമെഡിക്കൽ സ്റ്റാഫ്, ഓവർസീയർ (സിവിൽ) തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് (NCL) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 577 ഒഴിവുകളാണ് ഉള്ളത്. എച്ച് ഇ എം എം ഓപ്പറേറ്റർ (ട്രെയിനി), പാരാമെഡിക്കൽ സ്റ്റാഫ്, ഓവർസീയർ (സിവിൽ) തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

10ാം ക്ലാസ്, പ്ലസ് ടു,ഡിപ്ലോമ, ബിഎസ് സി നഴ്സിങ്, ഫാം.ഡി തുടങ്ങിയ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. അപേക്ഷകൾ ഏപ്രിൽ മുതൽ മേയ് 1 വരെ സമർപ്പിക്കാം.

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • ഡമ്പർ ഓപ്പറേറ്റർ (ട്രെയിനി) – 308

  • ഗ്രേഡർ ഓപ്പറേറ്റർ (ട്രെയിനി) – 34

  • ഡോസർ ഓപ്പറേറ്റർ (ട്രെയിനി) – 52

  • ക്രെയ്ൻ ഓപ്പറേറ്റർ (ട്രെയിനി) – 17

  • പേ ലോഡർ ഓപ്പറേറ്റർ (ട്രെയിനി) – 18

  • സർഫേസ് മൈനർ ഓപ്പറേറ്റർ (ട്രെയിനി) – 43

  • സ്റ്റാഫ് നഴ്സ് (ട്രെയിനി), T&S ഗ്രേഡ് C – 47

  • ഫാർമസിസ്റ്റ് (ട്രെയിനി), T&S ഗ്രേഡ് C – 4

  • ടെക്നീഷ്യൻ (പാത്തോളജി) (ട്രെയിനി), T&S ഗ്രേഡ് C – 12

  • ടെക്നീഷ്യൻ (ഡെന്റൽ) (ട്രെയിനി), T&S ഗ്രേഡ് D – 2

  • ഫിസിയോതെറാപ്പിസ്റ്റ് (ട്രെയിനി), T&S ഗ്രേഡ് C – 4

  • ടെക്നീഷ്യൻ (റിഫ്രാക്ഷൻ/ഓപ്റ്റോമെട്രി) (ട്രെയിനി), T&S ഗ്രേഡ് D – 1

  • ടെക്നീഷ്യൻ (റേഡിയോഗ്രാഫർ) (ട്രെയിനി), T&S ഗ്രേഡ് C – 3

  • ജൂനിയർ ടെക്നീഷ്യൻ (ECG) (ട്രെയിനി), T&S ഗ്രേഡ് D – 2

  • ഓവർസീയർ (സിവിൽ), T&S ഗ്രേഡ് C – 30

ആകെ ഒഴിവുകൾ: 577

ശമ്പളം

  1. എച്ച്ഇഎ എം ഓപ്പറേറ്റർ (ട്രെയിനി) തസ്തികയ്ക്ക് ദിവസ വേതനം 1502.66 രൂപയാണ്.

  2. മറ്റു തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് 43,775 മുതൽ 47,330 രൂപ വരെ ശമ്പളം ലഭിക്കാം.

തെരഞ്ഞെടുപ്പ് പ്രക്രിയ

  1. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയിലൂടെ ആയിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

  2. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ആദ്യ ഘട്ടം. എച്ച് ഇ എം എം ഓപ്പറേറ്റർ (ട്രെയിനി) തസ്തികകളിലേക്ക് 100 മാർക്കിന്റെ കോമൺ പരീക്ഷയാണ് നടത്തുക.

  3. പാരാമെഡിക്കൽ സ്റ്റാഫ്, ഓവർസീയർ (സിവിൽ) തസ്തികകൾക്ക് പ്രത്യേകം പരീക്ഷയുണ്ടാകും. ഇതിലും 100 മാർക്കാണ്. ഇതിൽ 70 മാർക്ക് ടെക്നിക്കൽ വിഭാഗത്തിനും 30 മാർക്ക് ജനറൽ നോളജ്, റീസണിംഗ്, ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾക്കുമാണ്.

  4. സിബിടിയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കൂ.

  5. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nclcil.in/media/documents/Notice-Eng.pdf

Northern Coalfields Recruitment 2026 Eligibility Salary Selection Process Full Details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്പില്‍വേ തുറക്കാതിരുന്നത് കരിമണല്‍ കമ്പനിക്കു വേണ്ടി, 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയുമായി മാത്യു കുഴല്‍നാടന്‍

'ആ സിനിമയ്ക്കായി മൂന്ന് മൂര്‍ഖന്‍ പാമ്പിനെ ദേഹത്തിട്ടു, പച്ച മാംസം കഴിച്ചു'; ഇന്നാണെങ്കില്‍ ചെയ്യില്ലെന്ന് അനന്യ

ആ 'ആളൽ' കഠിന വേദനയായി തോന്നാം, വയറും മനസ്സും തമ്മിലെന്ത്? നിസാരമാക്കരുത് ഇറിറ്റബിൾ ബവൽ സിൻഡ്രോം

'19 വയസാണ് എനിക്ക്, ഭര്‍ത്താവിന് 40, വിവാഹ ജീവിതത്തില്‍ സന്തോഷമില്ല'; ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ യുവതിക്ക് അനുമതി നല്‍കി കോടതി

ശബ്ദരേഖ എന്‍റേതല്ല, എഐ ആണെന്ന് സംശയം, നിയമനടപടി സ്വീകരിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി

SCROLL FOR NEXT