Oil and Natural Gas Corporation Limited (ONGC) is recruiting 3047 apprentice vacancies. 
Career

3047 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ യോഗ്യത; ONGC-യിൽ ജോലി നേടാം

സോണുകൾ തിരിച്ചാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ ഉൾപ്പെടുന്ന സൗത്ത് സോണിൽ 269 ഒഴിവുകൾ ഉണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ആകെ 3047 ഒഴിവുകളാണ് ഉള്ളത്. ബിരുദം, ഡിപ്ലോമ, ഐടിഐ, പത്താം ക്ലാസ് യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. സോണുകൾ തിരിച്ചാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ ഉൾപ്പെടുന്ന സൗത്ത് സോണിൽ 269 ഒഴിവുകൾ ഉണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.

സോണുകൾ തിരിച്ചുള്ള ഇളവുകൾ

  • നോർത്തേൺ സെക്ടർ - 191 ഒഴിവുകൾ

  • മുംബൈ സെക്ടർ - 482 ഒഴിവുകൾ

  • വെസ്റ്റേൺ സെക്ടർ: 1166 ഒഴിവുകൾ

  • ഈസ്റ്റേൺ സെക്ടർ: 674 ഒഴിവുകൾ

  • സതേൺ സെക്ടർ : 269 ഒഴിവുകൾ

  • സെൻട്രൽ സെക്ടർ : 267 ഒഴിവുകൾ

സതേൺ സെക്ടർ

  • കാരയ്ക്കൽ (98 ഒഴിവുകൾ): കംപ്യുട്ടർ ഓപ്പറേറ്റർ (22), മെക്കാനിക് ഡീസൽ (13), എക്സിക്യൂട്ടീവ് എച്ച്.ആർ (10), മെക്കാനിക് റഫ്രിജറേഷൻ (6), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (5).

  • കാക്കിനാഡ (76 ഒഴിവുകൾ): കംപ്യുട്ടർ ഓപ്പറേറ്റർ (15), ഇലക്ട്രീഷ്യൻ (15), ഫിറ്റർ (15), സെക്രെട്ടേറിയൽ അസിസ്റ്റന്റ് (10), മെക്കാനിക് റഫ്രിജറേഷൻ (5).

  • രാജമുണ്ട്രി (53 ഒഴിവുകൾ): ഫിറ്റർ (15), ഫയർ സേഫ്റ്റി ടെക്നീഷ്യൻ (11), ഇലക്ട്രീഷ്യൻ (8), സെക്രട്ടേറിയൽ അസിസ്റ്റന്റ് (4), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (4).

  • ചെന്നൈ (40 ഒഴിവുകൾ): സെക്രട്ടേറിയൽ അസിസ്റ്റന്റ് (10), കംപ്യുട്ടർ ഓപ്പറേറ്റർ (9), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (7), എക്സിക്യൂട്ടീവ് എച്ച്.ആർ (7), ഫയർ സേഫ്റ്റി ടെക്നീഷ്യൻ (4), ഇലക്ട്രീഷ്യൻ (3).

വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ സ്റ്റൈപ്പൻഡും

ഗ്രാജ്വേറ്റ് അപ്രന്റീസ് (B.A / B.Com / B.Sc / B.B.A / B.E / B.Tech): മാസം 12,300/- രൂപ.

ഡിപ്ലോമ അപ്രന്റീസ്: മാസം 10,900/- രൂപ.

ട്രേഡ് അപ്രന്റീസ് (2 വർഷത്തെ ITI കോഴ്സ്): മാസം 10,560/- രൂപ.

ട്രേഡ് അപ്രന്റീസ് (1 വർഷത്തെ ITI കോഴ്സ്): മാസം 9,600/- രൂപ.

ട്രേഡ് അപ്രന്റീസ് (10 അല്ലെങ്കിൽ 12-ാം ക്ലാസ് വിജയം): മാസം 8,200/- രൂപ

യോഗ്യതാ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ (Merit list) ആയിരിക്കും താൽക്കാലിക ലിസ്റ്റ് തയ്യാറാക്കുന്നത്. തുടർന്ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും അന്തിമ സെലക്ഷൻ. ഓൺലൈൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ട്രേഡുകൾക്ക് അനുസരിച്ച് NAPS (https://apprenticeshipindia.gov.in) അല്ലെങ്കിൽ NATS (education.gov.in) പോർട്ടലുകൾ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://www.ongcindia.com/documents/1746026/2665522/Advertisement-engagement-Apprentices2026-27.pdf/63a37aca-91d1-2b58-69f3-d76281989b8f

Oil and Natural Gas Corporation Limited (ONGC) is recruiting 3047 apprentice vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടെന്‍ഡറില്ലാതെ വിഇഎച്ച് ഗ്ലോബലുമായി വൈദ്യുതി കരാര്‍'; 'ഒപ്പിട്ട അഴിമതി'യില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി

ആലപ്പുഴയില്‍ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തി; പിതാവ് കസ്റ്റഡിയില്‍

മാളയുടെ ടൂറിസം സാധ്യതകൾക്ക് പുതുജീവൻ; കോട്ടപ്പുറം - മാളക്കടവ് ബോട്ടിന്റെ പരീക്ഷണ ഓട്ടം വിജയകരം

പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതുക്കിയ ഗ്രില്‍, അടിമുടി മാറ്റം; ഇന്നോവ ഹൈക്രോസ് ഫെയ്‌സ് ലിഫ്റ്റ് ടീസര്‍ പുറത്ത്

'ജോൺസേട്ടനെ ഞാൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്ന് വാർത്ത പരന്നു, ഞാനാകെ പേടിച്ചു വിറച്ചു'; അപകടത്തെക്കുറിച്ച് മോഹൻ സിത്താര