Online applications are invited for the ‘Overseas Scholarship 2026-27’ scheme, which supports students from minority communities. pexels
Career

വിദേശ പഠനത്തിന് അഡ്മിഷൻ കിട്ടിയോ? സർക്കാർ സ്കോളർഷിപ്പിന് അപേക്ഷിക്കാം

അപേക്ഷകർ യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരും 40 വയസ്സ് കവിയാത്തവരും കേരളത്തിൽ സ്ഥിരതാമസക്കാരും ആയിരിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി. കോഴ്‌സുകളിൽ ഉന്നതപഠനം നടത്തുന്നതിനുള്ള ‘ഓവർസീസ് സ്‌കോളർഷിപ്പ് 2026-27’ പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

അപേക്ഷകർ യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരും 40 വയസ്സ് കവിയാത്തവരും കേരളത്തിൽ സ്ഥിരതാമസക്കാരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ആദ്യ 600 റാങ്കിലുള്ള വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം.

എഞ്ചിനീയറിങ്, ഐ.ടി., മാനേജ്‌മെന്റ്, പ്യുവർ സയൻസ്, മെഡിസിൻ ആൻഡ് അലൈഡ് ഹെൽത്ത്, സോഷ്യൽ സയൻസസ്, നിയമം, അഗ്രികൾച്ചറൽ സയൻസ് മേഖലകളിലെ പഠനത്തിനാണ് ആനുകൂല്യം ലഭിക്കുക. www.mwdscholarship.kerala.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി നവംബർ 30. ഫോൺ: 0471-2300523, 0471-2300524.

Online applications are invited for the ‘Overseas Scholarship 2026-27’ scheme, which supports students from minority communities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

ടച്ച്സ്‌ക്രീനുമായി ആപ്പിള്‍ മാക്ബുക്ക് പ്രോ; ഇന്ത്യയിലെ വില 3.49 ലക്ഷം രൂപ മുതല്‍; ഫീച്ചറുകള്‍ അറിയാം

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ

'രണ്ടര മണിക്കൂർ ആ പൊസിഷനിൽ തന്നെ ഇരുന്നു, നയൻ ഇത്രയും ഉയരത്തിലെത്താൻ കാരണം അതാണ്'; തുറന്നുപറഞ്ഞ് ഖുശ്ബു