Opportunities for sportspersons in North East Frontier Railway Division Indian Railway
Career

റെയിൽവേയിൽ വീണ്ടും കായിക താരങ്ങൾക്ക് അവസരം

രണ്ട് ഘട്ടമായി ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ ഉദ്യോഗാർത്ഥികളുടെയും കായിക പ്രകടനവും ശാരീരിക ക്ഷമതയും വിലയിരുത്തുന്നതിനായി ട്രയലുകൾക്ക് വിളിക്കും.

സമകാലിക മലയാളം ഡെസ്ക്

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ഡിവിഷനിൽ കായിക താരങ്ങൾക്ക് അവസരം. 56 തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

അത്‌ലറ്റിക്സ്, ബോക്സിങ്, സൈക്ലിംഗ്, ആർച്ചറി, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, ഗോൾഫ്, സ്വിമ്മിങ്, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ കായികയിനങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഓരോ കായിക ഇനങ്ങളിലും അപേക്ഷകൾ സമർപ്പിക്കാൻ വേണ്ട യോഗ്യതകൾ പ്രത്യേകം വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഘട്ടമായി ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ ഉദ്യോഗാർത്ഥികളുടെയും കായിക പ്രകടനവും ശാരീരിക ക്ഷമതയും വിലയിരുത്തുന്നതിനായി ട്രയലുകൾക്ക് വിളിക്കും. ട്രയൽ കമ്മിറ്റി നിങ്ങളുടെ കളി കഴിവുകൾ, ശാരീരിക ക്ഷമത, പ്രകടനം എന്നിവ വിലയിരുത്തും. ട്രയൽസിന് പരമാവധി 40 മാർക്കായിരിക്കും. അതിൽ 25 മാർക്ക് നേടുന്നവർക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമായ 'ഫിറ്റ്' എന്ന അംഗീകാരം നൽകും.

ട്രയൽസിൽ 'ഫിറ്റ്' ആയി പ്രഖ്യാപിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ മാത്രമേ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അപേക്ഷകരുടെ കായിക നേട്ടങ്ങൾ പരമാവധി 50 മാർക്കിന് വിലയിരുത്തപ്പെടും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് പരമാവധി 10 മാർക്കും നൽകും. ഒടുവിൽ മുഴുവൻ മാർക്കുകളും കൂട്ടി 100 മാർക്കിന്റെ അന്തിമ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കും.

അപേക്ഷകൾ ഇപ്പോൾ  സമർപ്പിക്കാം. ഒക്ടോബർ 15 ആണ് അവസാന തീയതി. ട്രയൽ തീയതി പിന്നാലെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് https://nfr.indianrailways.gov.in സന്ദർശിക്കുക.

Job news: Opportunities for sportspersons in North East Frontier Railway Division.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT