Opportunity for apprenticeship training at Karipur International Airport, under the Airports Authority of India (AAI). 
Career

കോഴിക്കോട് എയർപോർട്ടിൽ അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ; ഡിഗ്രി, എഞ്ചിനീയറിങ് യോഗ്യത; അവസാന തീയതി നവംബർ 25

വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലെ ഡിപ്ലോമ, ബിരുദധാരികൾക്കും കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ നേടിയവർക്കുമാണ് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) കീഴിലുള്ള കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരം. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലെ ഡിപ്ലോമ, ബിരുദധാരികൾക്കും കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ നേടിയവർക്കുമാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 25.

ഒഴിവുകളും സ്റ്റൈപ്പൻഡും

1. ഡിപ്ലോമ അപ്രന്റീസ് – ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങൾ

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.

  • സ്റ്റൈപ്പൻഡ്: മാസം 12,000 രൂപ

  • പരിശീലന കാലാവധി: ഒരു വർഷം

  • പരസ്യ നമ്പർ: AAKL26115114728963

2. ഡിപ്ലോമ അപ്രന്റീസ് – കൊമേഴ്‌സ്യൽ പ്രാക്ടീസ്

കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ നേടിയവർക്കാണ് അവസരം.

  • സ്റ്റൈപ്പൻഡ്: മാസം 12,000 രൂപ

  • പരിശീലന കാലാവധി: ഒരു വർഷം

  • പരസ്യ നമ്പർ: AAKL26115112228961

3. ഗ്രാജ്വേറ്റ് അപ്രന്റീസ് – ഇലക്ട്രിക്കൽ എഞ്ചിനീയറിങ്

ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

  • സ്റ്റൈപ്പൻഡ്: മാസം 15,000 രൂപ

  • പരിശീലന കാലാവധി: ഒരു വർഷം

  • പരസ്യ ഐഡി: AAKL26115112728964

4. ഗ്രാജ്വേറ്റ് അപ്രന്റീസ് – സിവിൽ എഞ്ചിനീയറിങ്

സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

  • സ്റ്റൈപ്പൻഡ്: മാസം 15,000 രൂപ

  • പരിശീലന കാലാവധി: ഒരു വർഷം

  • പരസ്യ ഐഡി: AAKL26115114428966

മറ്റ് ആനുകൂല്യങ്ങൾ

ലഭിച്ച അറിയിപ്പിൽ 12 ദിവസത്തെ കാഷ്വൽ ലീവ്, 15 ദിവസത്തെ മെഡിക്കൽ ലീവ്, സർക്കാർ അവധികൾ, ആഴ്ചതോറുമുള്ള അവധി എന്നിവയും പരാമർശിച്ചിട്ടുണ്ട്. ഡിസംബർ ആദ്യവാരം അഭിമുഖം നടത്താനാണ് താൽക്കാലികമായി അറിയിച്ചിരിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ളവർ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ (NATS) ഔദ്യോഗിക പോർട്ടലായ https://nats.education.gov.in സന്ദർശിക്കുക. രജിസ്റ്റർ ചെയ്തശേഷം ബന്ധപ്പെട്ട പരസ്യ നമ്പർ ഉപയോഗിച്ച് ഒഴിവ് കണ്ടെത്തി അപേക്ഷിക്കാം

Opportunity for apprenticeship training at Karipur International Airport, under the Airports Authority of India (AAI).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വാക്കേറ്റം; അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി, നടപടി ഉടൻ

കുടിവെള്ളം സുരക്ഷിതമെന്ന് ബിസ്‌ലേരി; വിവാദം 2025ല്‍ ഉത്പാദിപ്പിച്ച ബാച്ചുമായി ബന്ധപ്പെട്ടെന്നും കമ്പനി

KPSC: ആരോഗ്യവകുപ്പിൽ ഇ സി ജി ടെക്നീഷ്യൻ ഒഴിവുകൾ; ശമ്പളം 60,700 രൂപ വരെ

പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി തർക്കം; കോഴിക്കോട് ബീച്ചിൽ കൂട്ടത്തല്ല്, പിടിച്ചുമാറ്റാനെത്തിയ രണ്ട് പൊലീസുകാർക്കും മർദ്ദനം