കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ 2025-26 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 26 വരെ നീട്ടി. വിവിധ വിഭാഗങ്ങളിലായി ആകെ 230 സീറ്റുകളാണ് ഉള്ളത്.
സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
വിഷയങ്ങളും ഒഴിവും ഇനിയുള്ള പ്രകാരമാണ്:
ഇംഗ്ലീഷ് (11), എക്കണോമിക്സ് (06), ബയോകെമിസ്ട്രി ആൻഡ്മോ ളിക്യുലാര്‍ ബയോളജി (18). സുവോളജി (05), ജിനോമിക് സയന്‍സ് (16), ഫിസിക്സ് (17), കമ്പ്യൂട്ടര്‍ സയന്‍സ് (13), ഹിന്ദി(09), മാത്തമാറ്റിക്സ് (09), പ്ലാന്റ് സയന്‍സ് (10), കെമിസ്ട്രി (14), എന്‍വയോണ്‍മെന്റല്‍ സയന്‍സ് (14), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (04),
ലിംഗ്വിസ്റ്റിക്സ് (12), സോഷ്യല്‍ വര്‍ക്ക് (05), എജ്യൂക്കേഷന്‍ (04), ലോ (02), മലയാളം (03), പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിന്‍ (15), പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആൻഡ് പോളിസി സ്റ്റഡീസ് (10), ജിയോളജി (06), യോഗ സ്റ്റഡീസ് (04), മാനേജ്‌മെന്റ് സ്റ്റഡീസ് (07), കൊമേഴ്‌സ് ആൻഡ് ഇന്റര്‍നാഷണല്‍ ബിസിനസ് (05), ടൂറിസം സ്റ്റഡീസ് (07), കന്നഡ (04) എന്നിങ്ങനെ 230 ഒഴിവുകളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://www.cukerala.ac.in/
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ ഫുൾടൈം പിഎച്ച് ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ് 150 രൂപ. കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക.
പിഎച്ച് ഡി പ്രോഗ്രാമുകൾ, സീറ്റുകൾ എന്നിവ ഇനിയുള്ള പ്രകാരമാണ്:
സംസ്‌കൃതം സാഹിത്യം (4), സംസ്‌കൃതം വേദാന്തം (9), സംസ്‌കൃതം വ്യാകരണം (10), സംസ്‌കൃതം ന്യായം (12), സംസ്‌കൃതം ജനറൽ (1), ഹിന്ദി (9), ഇംഗ്ലീഷ് (4), മലയാളം (4), ഹിസ്റ്ററി (8), മ്യൂസിക് (3), കംപാരറ്റീവ് ലിറ്ററേച്ചർ (2), സോഷ്യൽ വർക്ക് (2), സോഷ്യോളജി (1), ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (1), ഫിസിക്കൽ എഡ്യൂക്കേഷൻ (2).
നിർദിഷ്ട വിഷയത്തിൽ/ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡോടെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം.
എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷി, ഇ.ഡബ്ല്യു. എസ്., ജി. എൻ. സി. പി. വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിർദിഷ്ട രീതിയിൽ എം. ഫിൽ. പൂർത്തിയാക്കിയവർക്കും യു.ജി.സി. യോഗ്യത നേടിയവർക്കും പിഎച്ച് ഡി പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്.
ഒക്ടോബറിനുശേഷം യു ജിസി നെറ്റ് യോഗ്യത നേടിയവരെ പൊതു പ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതത് പഠന വിഭാഗങ്ങൾ നടത്തുന്ന പൊതു പ്രവേശന പരീക്ഷ / യു ജിസി നെറ്റ് സ്കോർ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അതത് പഠന വിഭാഗങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക.
പ്രവേശനപരീക്ഷകൾ നവംബർ മൂന്ന് മുതൽ ആരംഭിക്കും. ഹാൾടിക്കറ്റുകൾ ഒക്ടോബർ 28 മുതൽ സർവ്വകലാശാല വെബ്‌സൈറ്റിൽ നിന്നും അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാം. ഇന്റർവ്യൂവിന് യോഗ്യത നേടിയവരുടെ ലിസ്റ്റ് നവംബർ 12ന് പ്രസിദ്ധീകരിക്കും.
ഇന്റർവ്യൂവിന് യോഗ്യത നേടിയവർ തങ്ങളുടെ റിസർച്ച് പ്രപ്പോസൽ നവംബർ 17ന് മുമ്പായി അതത് വകുപ്പ് മേധാവികൾക്ക് ഇ-മെയിലായി അയച്ചുനല്കണം. നവംബർ 19 മുതൽ 21 വരെ അതത് പഠന വകുപ്പുകളിൽ ഇന്റർവ്യൂ നടക്കും.
പിഎച്ച് ഡി പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ ലിസ്റ്റ് നവംബർ 25ന് സർവ്വകലാശാല പ്രസിദ്ധീകരിക്കും. അംഗീകൃത സംവരണമാനദണ്ഡങ്ങൾ ബാധകമായിരിക്കും.
ഡിസംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. സർവ്വകലാശാലയുടെ തീരുമാനങ്ങൾക്ക് വിധേയമായി അർഹരായവർക്ക് ഓരോ ഡിപ്പാർട്ടുമെന്റുകളിലും ഏതാനും ഫെലോഷിപ്പുകൾ ലഭ്യമാണ്.
വിശദമായ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates