കൊച്ചിയിലെ പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയയിൽ അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താൽപര്യമുള്ളവർക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്ത് ജോലി നേടാം.
തസ്തികകൾ: പി.ജി.ടി (കെമിസ്ട്രി, ഹിന്ദി), സ്പെഷ്യൽ എജ്യുക്കേറ്റർ, യോഗ ഇൻസ്ട്രക്ടർ, സ്പോർട്സ് കോച്ച് എന്നിവയാണ്.
ഇന്റർവ്യൂ : 2026 മെയ് 25-ന് രാവിലെ 8.30 മണിക്ക് സ്കൂൾ ക്യാംപസിൽ നടക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ samvida-sathi.kvs.gov.in എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.
വിശദമായ യോഗ്യത വിവരങ്ങൾക്കും മറ്റ് വിവരങ്ങൾക്കും no3cochin.kvs.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0484 – 2667102, 2669001
ഇമെയിൽ: kvporttrust2023@gmail.com
അഡ്രസ് : ബ്രിസ്റ്റോ റോഡ്, വില്ലിങ്ടൺ ഐലൻഡ്, കൊച്ചി, കേരളം-682003
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates