ഡിഗ്രിക്കൊപ്പം ഐഐടി ബിരുദം കൂടെ നേടിയാലോ? ജെഇഇ വേണ്ട, പ്രായപരിധിയില്ല

. നിലവിൽ ബി.കോം, ബി.എസ്.സി, ബി.ബി.എ അല്ലെങ്കിൽ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ റെഗുലർ ഡിഗ്രിക്കൊപ്പം തന്നെ ഈ ഐഐടി ബിരുദവും സ്വന്തമാക്കാം.
 IIT Madras
No JEE Required: Study from Home and Earn a BS Degree in Aeronautics and Space Technology with IIT MadrasCenter-Center-Chennai File
Updated on
2 min read

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഐഐടി മദ്രാസ് (IIT Madras) ബിഎസ് (BS) ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജെഇഇ പോലെയുള്ള പ്രവേശന പരീക്ഷയോ, പ്രായപരിധി ബാധകമല്ല. പകരം, ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന 'ക്വാളിഫയർ പ്രോസസ്' (Qualifier Process) പാസായിരിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 ആണ്.

 IIT Madras
ആരോഗ്യ മേഖലയിൽ ജോലി നേടണോ? ഏഴ് പുതിയ പാരാമെഡിക്കൽ കോഴ്സുകൾ അറിയാം, ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ പഠിക്കാം

കോഴ്സുകൾ

  • ബിഎസ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്: ആധുനിക ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്. ഡാറ്റ വിശകലനം, മെഷീൻ ലേണിംഗ് എന്നിവയിൽ പ്രാവീണ്യം നേടാൻ ഇത് സഹായിക്കുന്നു.

  • ബിഎസ് ഇൻ ഇലക്ട്രോണിക് സിസ്റ്റംസ്: ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണം, സർക്യൂട്ട് ഡിസൈൻ എന്നിവയിൽ താല്പര്യമുള്ളവർക്ക് അനുയോജ്യമായ കോഴ്സ്.

 IIT Madras
ആരോഗ്യ മേഖലയിൽ ജോലി നേടണോ? ഏഴ് പുതിയ പാരാമെഡിക്കൽ കോഴ്സുകൾ അറിയാം, ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ പഠിക്കാം
 IIT Madras
ഗേറ്റ് സ്‌കോർ വേണ്ട, ഐഐടി ഗുവാഹട്ടിയിൽ എം.ടെക് പഠിക്കാം; പ്രായപരിധിയില്ല, ജോലി ചെയ്യുന്നവർക്കും അവസരം
  • ബിഎസ് ഇൻ മാനേജ്‌മെന്റ് ആൻഡ് ഡാറ്റ സയൻസ്: ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുന്നതിൽ ഡാറ്റ എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് ഈ കോഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

  • ബിഎസ് ഇൻ എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജി: ബഹിരാകാശ സാങ്കേതികവിദ്യ, വിമാനങ്ങളുടെ പ്രവർത്തനം തുടങ്ങിയ അത്യാധുനിക മേഖലകളിലെ അറിവ് ഈ കോഴ്സ് നൽകുന്നു.

 IIT Madras
കരിമ്പിൽ നിന്ന് തൊഴിൽ, ആൽക്കഹോൾ മുതൽ ഷുഗർ ബോയിലിങ് വരെ; നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ ആരംഭിച്ചു

പഠനരീതിയും പ്രത്യേകതകളും

  • ഓൺലൈൻ പഠനം: ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ വഴിയാണ് ലഭ്യമാക്കുന്നത്. ഇത് ജോലി ചെയ്യുന്നവർക്കും മറ്റ് റെഗുലർ കോഴ്സുകൾ ചെയ്യുന്നവർക്കും ഒരേപോലെ സൗകര്യപ്രദമാണ്.

  • നേരിട്ടുള്ള പരീക്ഷകൾ: പഠനം ഓൺലൈൻ ആണെങ്കിലും, പരീക്ഷകൾ ഇന്ത്യയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നേരിട്ട് നടത്തും. ഇത് കോഴ്സിന്റെ വിശ്വാസ്യതയും നിലവാരവും ഉറപ്പാക്കാൻ സഹായിക്കും.

  • മൾട്ടിപ്പിൾ എക്സിറ്റ് ഓപ്ഷനുകൾ: ഈ പ്രോഗ്രാമിൽ ചേരുന്ന ഒരാൾ നാല് വർഷത്തെ ഡിഗ്രി പൂർത്തിയാക്കണമെന്ന് നിർബന്ധമില്ല. ഒരു വർഷം പൂർത്തിയാക്കിയാൽ ഫൗണ്ടേഷൻ സർട്ടിഫിക്കറ്റ്, രണ്ട് വർഷം കഴിഞ്ഞാൽ ഡിപ്ലോമ, നാല് വർഷം പൂർത്തിയാക്കിയാൽ ബിഎസ് ബിരുദം എന്നിങ്ങനെ വിദ്യാർഥിയുടെ താല്പര്യപ്രകാരം പഠനം ക്രമീകരിക്കാം.

 IIT Madras
ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പിജി ഡിപ്ലോമ; ബിരുദം യോഗ്യത, അവസാന തീയതി മേയ് 30

പന്ത്രണ്ടാം ക്ലാസ് (Class 12) പാസായ ആർക്കും ഈ കോഴ്സുകൾക്ക് അപേക്ഷിക്കാം. നിലവിൽ ബി.കോം, ബി.എസ്.സി, ബി.ബി.എ അല്ലെങ്കിൽ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ റെഗുലർ ഡിഗ്രിക്കൊപ്പം തന്നെ ഈ ഐഐടി ബിരുദവും സ്വന്തമാക്കാം. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും തങ്ങളുടെ സ്കിൽ വർധിപ്പിക്കുന്നതിനായി ഈ കോഴ്സുകൾ തെരഞ്ഞെടുക്കാം.

 IIT Madras
6000 വിസകൾ, ഇന്ത്യ–ന്യൂസിലൻഡ് കരാർ; വിദ്യാർഥികൾക്ക് അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

സാമ്പത്തിക സഹായവും സ്കോളർഷിപ്പും

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളെ സഹായിക്കുന്നതിനായി ഫീസ് ഇളവുകൾ ഐഐടി മദ്രാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഫീസിൽ 75 ശതമാനം വരെ ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്.

 IIT Madras
ഗേറ്റ് സ്‌കോർ വേണ്ട, ഐഐടി ഗുവാഹട്ടിയിൽ എം.ടെക് പഠിക്കാം; പ്രായപരിധിയില്ല, ജോലി ചെയ്യുന്നവർക്കും അവസരം
 IIT Madras
യുകെയും കാനഡയുമല്ല, ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയം ദക്ഷിണ കൊറിയ; എന്താണ് കാരണമെന്നറിയേണ്ടേ?

താൽപ്പര്യമുള്ളവർക്ക് ഐഐടി മദ്രാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 2026 മെയ് 31 ആണ് അവസാന തീയതി. ക്വാളിഫയർ പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

Summary

IIT Madras Invites Applications for BS Degree Programmes No JEE or Age Limit Last Date May 31.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com