കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് വകുപ്പ് കേരള പൊലീസ് അക്കാദമിയിൽ നടത്തുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആൻഡ് കനൈൻ ഫോറൻസിക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
മൂന്ന് മാസം നീണ്ടു നിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സാണിത്. അപേക്ഷാർത്ഥികൾ പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. ഡോഗ് ട്രെയിനിങ് ആൻഡ് കനൈൻ ഫോറൻസിക് കോഴ്സിലെ രണ്ടാം ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഓൺലൈനായി മാർച്ച് 23 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 145 രൂപയാണ്. കോഴ്സ് ഫീസ് ഒരു ലക്ഷം രൂപയാണ്. അപേക്ഷാ ഫീസ് 145 രൂപ. ഫീസടച്ചതിനുശേഷം അപേക്ഷയുടെ പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകൂ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
മാർച്ച് 23 വരെ നൽകുന്ന അപേക്ഷകളുടെ ഹാർഡ് കോപ്പി നേരിട്ടോ തപാൽ മുഖേനയോ പൊലീസ് അക്കാദമിയിൽ മാർച്ച് 24 നകം ലഭിക്കണം.
പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തപാൽ മുഖേനയോ നേരിട്ടോ പൊലീസ് അക്കാദമിയിൽ അപേക്ഷ ലഭ്യമാക്കേണ്ടത്.
ഫോണ്‍ : 0487 2328770,
ഇ-മെയിൽ : forensichod@uoc.ac.in
കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates