RRB Isolated Categories Recruitment 2025 Notification Released  special arrangement
Career

റെയിൽവേയിൽ അവസരം; ലാബ് അസിസ്റ്റന്റ് മുതൽ പബ്ലിക് പ്രോസിക്യൂട്ടർ വരെ ഒഴിവ്, ഡിസംബർ 30 മുതൽ അപേക്ഷിക്കാം

ലാബ് അസിസ്റ്റന്റ് മുതൽ സയന്റിഫിക് അസിസ്റ്റന്റ് വരെയുള്ള നിരവധി ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് 19,900 മുതൽ 44,900 വരെ ശമ്പളം പ്രതീക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാനുള്ള മികച്ച ഒരു അവസരം കൂടി. ഐസൊലേറ്റഡ് കാറ്റഗറീസ് റിക്രൂട്ട്‌മെന്റ് - 2025 ന്റെ വിജ്ഞാപനം റെയിൽവേ റിക്രൂട്മെന്റ് ബോർഡ് പുറത്തിറക്കി. ലാബ് അസിസ്റ്റന്റ് മുതൽ സയന്റിഫിക് അസിസ്റ്റന്റ് വരെയുള്ള നിരവധി ഒഴിവുകളാണ് ഉള്ളത്.

ഉദ്യോഗാർത്ഥികൾക്ക് 19,900 മുതൽ 44,900 വരെ ശമ്പളം പ്രതീക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ 2025 ഡിസംബർ 30 മുതൽ 2025 ജനുവരി 29 വരെ അവസരമുണ്ട്. അകെ 311 ഒഴിവുകളാണ് ഉള്ളത്. വിശദമായി പരിശോധിക്കാം.

തസ്തികയുടെ പേര് – ഒഴിവുകളുടെ എണ്ണം

  1. ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി) – 202

  2. ലാബ് അസിസ്റ്റന്റ് ഗ്രേഡ് III (കെമിസ്റ്റ് & മെറ്റലർജിസ്റ്റ്) – 39

  3. സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ – 24

  4. ചീഫ് ലോ അസിസ്റ്റന്റ് – 22

  5. സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ – 15

  6. പബ്ലിക് പ്രോസിക്യൂട്ടർ – 07

  7. സയന്റിഫിക് അസിസ്റ്റന്റ് (ട്രെയിനിങ് ) – 02

പ്രായപരിധി

ചീഫ് ലോ അസിസ്റ്റന്റ്: 18-40 വയസ്സ്

സയന്റിഫിക് അസിസ്റ്റന്റ് (ട്രെയിനിങ് ): 18-35 വയസ്സ്

സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ / ജൂനിയർ ട്രാൻസ്ലേറ്റർ / സ്റ്റാഫ് & വെൽഫെയർ ഇൻസ്പെക്ടർ: 18-33 വയസ്സ്

പബ്ലിക് പ്രോസിക്യൂട്ടർ: 18-32 വയസ്സ്

ലാബ് അസിസ്റ്റന്റ് ഗ്രേഡ് III: 18-30 വയസ്സ്

സർക്കാർ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

ടയർ 1: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)

ആദ്യ ഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ജനറൽ അവയർനെസ്, ജനറൽ ഇന്റലിജൻസ് & റീസണിങ്, മാത്തമാറ്റിക്സ്, ജനറൽ സയൻസ് എന്നിവ ഉൾക്കൊള്ളുന്ന ഒബ്ജക്റ്റീവ്-ടൈപ്പ് ചോദ്യങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

ടയർ 2: സ്കിൽ ടെസ്റ്റ് / ട്രാൻസ്ലേഷൻ ടെസ്റ്റ്

ജൂനിയർ ട്രാൻസ്ലേറ്റർ അല്ലെങ്കിൽ സ്റ്റെനോഗ്രാഫർ പോലുള്ള പ്രത്യേക തസ്തികകൾക്ക് പ്രായോഗിക പ്രാവീണ്യം വിലയിരുത്തുന്നതിന് ഒരു സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ ട്രാൻസ്ലേഷൻ ടെസ്റ്റ് നടത്തും.

ടയർ 3: ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരീക്ഷയും

എഴുത്ത്, സ്കിൽ പരീക്ഷകളിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷന് ക്ഷണിക്കും. അതിന് ശേഷം മെഡിക്കൽ ടെസ്റ്റ് ഉണ്ടായിരിക്കും. തുടർന്ന് അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.

ഓരോ വിഭാഗത്തിനും പ്രവൃത്തി പരിചയം ആവശ്യമാണ്. ബന്ധപ്പെട്ട വിഷയങ്ങളിൽ അവസാന വർഷം പഠിക്കുന്നവർക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് https://www.rrbcdg.gov.in/ സന്ദർശിക്കുക.

Railway Recruitment 2025: RRB Releases Isolated Categories Recruitment 2025 Notification for Multiple Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

SCROLL FOR NEXT