Rajiv Gandhi Centre for Biotechnology announces 31 Laboratory Technologist Internship posts offering Rs10,000 monthly stipend. RGCB
Career

പ്രതിമാസം10,000 രൂപ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യാം; 31 ഒഴിവുകൾ

മാർച്ച് 15 ആണ് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

സമകാലിക മലയാളം ഡെസ്ക്

ദേശീയ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) യിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം.സ്റ്റൈപൻഡോടെയുള്ള ഇന്റേൺഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ലബോട്ടറി ടെക്നോളജിസ്റ്റ് മേഖലയിലാണ് ഇന്റേൺഷിപ്പ് അവസരം.

ബയോടെക്നോളജി മേഖലയിൽ പ്രത്യേകിച്ച്, മെഡിക്കൽ, പ്ലാ​ന്റ് ബയോടെക്നോളജിയിൽ ലോകശ്രദ്ധ നേടിയ സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി.

താൽപ്പര്യമുള്ളവർക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. മാർച്ച് 15 ആണ് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തസ്തികയുടെപേര്, ഒഴിവ്,അപേക്ഷിക്കേണ്ട വിലാസം പ്രായപരിധി, യോഗ്യത എന്നിവ

തസ്തികയുടെ പേര്: ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ

ഒഴിവുകളുടെ എണ്ണം :31

സ്റ്റൈപ്പൻഡ് : 10,000 രൂപ

യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ (ഡിഎംഇ അംഗീകൃതം)

പ്രായപരിധി: 2026 മാർച്ച് 15-ന് 30 വയസ്സിൽ താഴെ. മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവ്.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 15

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

Job Alert: Rajiv Gandhi Centre for Biotechnology invites applications for 31 Laboratory Technologist Internship posts with Rs.10,000 monthly stipend. Check eligibility and apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല'; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

റാപ്പര്‍ വേടന്റെ ഷോയ്ക്കിടെ അഭ്യാസ പ്രകടനം: ആരാധകനെതിരെ കേസ്

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി 21 മുതൽ അപേക്ഷിക്കാം; മികച്ച വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് അക്കാദമി സ്കോളർഷിപ്പ് ലഭിക്കും

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായക നീക്കവുമായി കേന്ദ്രം

SCROLL FOR NEXT