Rashtriya Indian Military School File EPS
Career

രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ് ഏഴാംക്ലാസുകാർക്ക് പ്രവേശനം: ഒക്ടോബർ 15 വരെ അപേക്ഷിക്കാം,പരീക്ഷ ഡിസംബർ ഏഴിന്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, വൈവ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം.

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2026 ജൂലൈ മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ 2025 ഡിസംബർ ഏഴിന് നടക്കും.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർത്ഥി പ്രവേശനസമയത്ത് 2026 ജൂലൈ ഒന്നിന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ, ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2013 ജൂലൈ 2-നും 2015 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (2026 ജൂലൈ ഒന്നിന് അഡ്മിഷൻ സമയത്ത് 111/2 വയസ്സ് മുതൽ 13 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം). പ്രവേശനം നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും, എസ് സി/ എസ് ടി വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ് സി /എസ് ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷാഫോമിന് അപേക്ഷിക്കാം. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും.

നിർദിഷ്ട അപേക്ഷ ലഭിക്കുന്നതിനായി ജനറൽ വിഭാഗത്തിലുള്ളവർ 600 രൂപയും, എസ് സി/ എസ് ടി വിഭാഗത്തിലുള്ളവർ 555 രൂപയുടെയും തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് 'THE COMMANDANT, RIMC FUND,' DRAWEE BRANCH, HDFC BANK, BALLUPUR CHOWK, DEHRADUN, (BANK CODE -1399), UTTARAKHAND എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ 'THE COMMANDANT, RASHTRIYA INDIAN MILITARY COLLEGE, GARHI CANTT, DEHRADUN, UTTARAKHAND, PIN 248003' എന്ന വിലാസത്തിൽ എടുക്കണം.

മേൽവിലാസം വ്യക്തമായി പിൻകോഡ്, ഫോൺനമ്പർ ഉൾപ്പെടെ CAPITAL LETTER (ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ) എഴുതണം. അപൂർണമായ മേൽവിലാസം കാരണമോ, തപാൽ വകുപ്പിന്റെ വീഴ്ച കാരണമോ അപേക്ഷ ലഭിക്കുന്നതിന് കാലതാമസം നേരിട്ടാൽ ആയതിന്' രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ് (RIMC) ഉത്തരവാദി ആയിരിക്കുന്നതല്ല.

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഒക്ടോബർ 15നു മുൻപായി ലഭിക്കുന്ന തരത്തിൽ ''സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12' എന്ന വിലാസത്തിൽ രേഖകൾ സഹിതം അയയ്ക്കണം.

എഴുത്ത് പരീക്ഷ, വൈവ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം.

ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ അപേക്ഷാഫോം (രണ്ട് കോപ്പി). (അത് സ്‌കൂളിലെ മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം)., പാസ്‌പോർട്ട് വലിപ്പത്തിലുള്ള രണ്ട് ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം.) ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ. സ്ഥിരമായ മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Domicile Certificate) (രണ്ട് കോപ്പി), നിലവിൽ വിദ്യാർത്ഥി പഠിക്കുന്ന സ്‌കൂളിലെ മേലധികാരി വിദ്യാർത്ഥിയുടെ ജനനതീയതിയും ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും രേഖപ്പെടുത്തി ഫോട്ടോ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ്, ഒരു പകർപ്പ് സഹിതം ഉളളടക്കം ചെയ്തിരിക്കണം. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം.

ആധാർ കാർഡിന്റെ രണ്ട് പകർപ്പ്' (ഇരുവശവും ഉൾപ്പെടുത്തിയത്). അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കും. 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവയും ഉൾപ്പടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Education News: Both boys and girls can apply for the Rashtriya Indian  Military College exam. Admission is based on a rank list prepared based on the written exam and viva--voce

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പേരയ്ക്ക അത്ര ചില്ലറക്കാരനല്ല

SCROLL FOR NEXT