RGCB Invites Applications for 15 Laboratory Technologist Intern Posts 
Career

രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ അവസരം; ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ ഒഴിവുകൾ

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യൂണിറ്റുകളിലേക്കാണ് നിയമനം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB)യുടെ പബ്ലിക് ഹെൽത്ത് റിസർച്ച് ആൻഡ് സർവീസസ് (PHRS) പദ്ധതിയുടെ ഭാഗമായി ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 15 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യൂണിറ്റുകളിലേക്കാണ് നിയമനം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27.

യോഗ്യത

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ

  • ഡി.എം.ഇ അംഗീകൃത ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി

പ്രായപരിധി

  • 2026 ജൂലൈ 27-ന് 30 വയസിൽ താഴെ

  • സർക്കാർ ചട്ടപ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം

  • പ്രതിമാസം 10,000 രൂപ

നിയമന കാലാവധി

  • ആദ്യഘട്ടത്തിൽ ഒരു വർഷം

  • പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കാലാവധി വർഷംതോറും നീട്ടാം.

തെരഞ്ഞെടുപ്പ് രീതി

ഓൺലൈൻ അപേക്ഷ,യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റിങ്,ഓൺലൈൻ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

  • സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയോടെ അപേക്ഷിക്കണം.

  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 27

  • അഭിമുഖത്തിൽ പങ്കെടുക്കാൻ ടി.എ/ഡി.എ അനുവദിക്കില്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (RGCB) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://rgcb.res.in/adv-2026-mls-july

RGCB Invites Applications for 15 Laboratory Technologist Intern Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

'ഇരുവരും ഒരുമിച്ച് തിയറ്റർ കത്തിക്കാനുള്ള ടെൻഡർ എടുത്തെന്നാ തോന്നുന്നേ!' അനിരുദ്ധിനൊപ്പം വേടൻ; ആവേശത്തിൽ ആരാധകർ

HLL Lifecare: മാനേജർ തസ്തികയിൽ നിയമനം നേടാം, ശമ്പളം 70,000 രൂപ വരെ

ഐടിഐ മതി! റെയിൽവേയിൽ കരിയർ തുടങ്ങാം; 6,777 ഒഴിവുകൾ

'മണി മ്യൂള്‍' അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടി, ഹര്‍ജിക്കാരിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി