രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ് (RIMC) ഡെറാഡൂണിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റും സമയം ക്രമവും പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി അപേക്ഷിച്ചവർക്ക് pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ലിസ്റ്റ് പരിശോധിക്കാം. 2025 ഡിസംബർ 7-ന് ആണ് പരീക്ഷ നടക്കുന്നത്.
ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടും അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ തിരിച്ചറിയൽ രേഖ സഹിതം നേരിട്ട് പരീക്ഷാഭവനിൽ എത്തണം. വിദ്യാർത്ഥികൾക്ക് ഓഫീസിൽ നിന്ന് തന്നെ ഡ്യൂപ്ലിക്കേറ്റ് അഡ്മിഷൻ ടിക്കറ്റ് ലഭിക്കും. അഡ്മിഷൻ ടിക്കറ്റില്ലാതെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വിദ്യാർഥികൾ വായിച്ചു മനസിലാക്കണമെന്നും അധികൃതർ നിർദേശിച്ചു.
പരീക്ഷാർഥികൾ സമയത്തിന് മുൻപ് പരീക്ഷ കേന്ദ്രത്തിൽ എത്തണം, അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയും നിർബന്ധമായും കരുതണം, ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെന്നും പരീക്ഷാഭവൻ അറിയിച്ചു.
പരീക്ഷ മുറിയിലേക്കുള്ള പ്രവേശന സമയം, സീറ്റ് നമ്പർ, നിർദ്ദേശാവലി എന്നിവയും ഓൺലൈനിൽ ലഭ്യമാണ്. പരീക്ഷയുമായി ബന്ധപ്പെട്ട പുതുക്കിയ വിവരങ്ങൾക്കും അറിയിപ്പുകൾക്കും പരീക്ഷാർത്ഥികൾ വെബ്‌സൈറ്റ് നിരന്തരം പരിശോധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates