റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ RITES (Rail India Technical and Economic Service) ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഐടി തുടങ്ങിയ വിവിധ മേഖലകളിലായി ആകെ 400 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. നിയമനം ലഭിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ ശമ്പളം ലഭിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 25.
സിവിൽ എഞ്ചിനീറിങ് - 120
മെക്കാനിക്കൽ എഞ്ചിനീറിങ് - 150
ഇലക്ട്രിക്കൽ എഞ്ചിനീറിങ് - 55
സിഗ്നൽ & ടെലികോം (S&T) - 10
മെറ്റലർജി - 26
കെമിക്കൽ എഞ്ചിനീറിങ് - 11
ഇൻഫർമേഷൻ ടെക്നോളജി (IT) - 14
ഫുഡ് ടെക്നോളജി - 3
ഫാർമ- 11
വിദ്യാഭ്യാസ യോഗ്യത
സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/എസ് & ടി/കെമിക്കൽ/മെറ്റലർജി/ഐടി/ഫുഡ്/ഫാർമ എന്നി വിഷയങ്ങളിൽ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം.
ആവശ്യമായ കുറഞ്ഞ മാർക്ക്:
ജനറൽ/ഇഡബ്ല്യുഎസ്: ഒന്നാം ക്ലാസ് ബിരുദം / കുറഞ്ഞത് 60% മാർക്ക്.
എസ്‌സി / എസ്ടി / ഒബിസി (എൻസിഎൽ) / പിഡബ്ല്യുബിഡി: കുറഞ്ഞത് 50% മാർക്ക്.
പരിചയം: എല്ലാ തസ്തികകൾക്കും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.
പ്രായപരിധി (25.12.2025 വരെ)
പരമാവധി പ്രായം: 40 വയസ്സ്
എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യാ ഗവൺമെന്റ് നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകമാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്ത് പരീക്ഷ,അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://rites.com/സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates