Sabha TV has announced vacancies for the post of Video Editor. Applications can be submitted until February 13.  FILE
Career

സഭാ ടിവിയിൽ വീഡിയോ എഡിറ്റർ തസ്തികയിൽ ഒഴിവ്, ഫെബ്രുവരി 13 വരെ അപേക്ഷിക്കാം

കേരള നിയമസഭയുടെ സഭാ ടിവിയിൽ അംഗീകൃത ഫിലിം/വീഡിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എഡിറ്റിങ് ഡിപ്ലോമയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

കേരള നിയമസഭയുടെ സഭാ ടി വിക്കായി വീഡിയോ എഡിറ്റർ (മോഷൻ ഗ്രാഫിക്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 13 വരെ അപേക്ഷ സമർപ്പിക്കം. തപാൽ മുഖേനയോ നേരിട്ടോ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

യോഗ്യത, പരിചയം, പ്രായം, ശമ്പളം എന്നിവ

യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി, അംഗീകൃത ഫിലിം/വീഡിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എഡിറ്റിങ് ഡിപ്ലോമ.

പ്രവൃത്തി പരിചയം: ഒരു പ്രമുഖ സ്ഥാപനം/ചാനലിൽ വീഡിയോ എഡിറ്റിങ്ങിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

അറിഞ്ഞിരിക്കേണ്ട സോഫ്റ്റ് വെയറുകൾ - Final Cut Pro X, After effects, Davinci Resolve and Photoshop. മൾട്ടി ക്യാമറ വീഡിയോ എഡിറ്റിങ്ങിൽ പരിചയം, മോഷൻ ഗ്രാഫിക്‌സ് കോമ്പോസിഷൻ, സ്‌പെഷ്യൽ ഇഫക്റ്റുകൾ എന്നിവയിൽ പ്രവൃത്തി പരിചയം.

പ്രായം: 22 -40 വയസ്സ് (40 വയസ് കവിയാൻ പാടില്ല)

ശമ്പളം: 36,000 രൂപ പ്രതിമാസ സമാഹൃതം

ഒഴിവുകളുടെ എണ്ണം, നിയമന രീതി, അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 13 വൈകുന്നേരം 5 മണി. തപാലിലോ നേരിട്ടോ സമർപ്പിക്കണം

ഒഴിവുകളുടെ എണ്ണം :രണ്ട്

നിയമന രീതിയും കാലാവധിയും : നിയമന തീയതി മുതൽ ഒരു വർഷത്തെ കാലയളവിൽ കരാർ അടിസ്ഥാനത്തിൽ താൽകാലികമായിട്ടായിരിക്കും നിയമനം. നിയമസഭ സെക്രട്ടേറിയറ്റിന് ആവശ്യമുള്ള പക്ഷം കാലാവധി ദീർഘിപ്പിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം: നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ, ബയോഡേറ്റ , ബന്ധപ്പെട്ട വിദ്യാഭ്യാസ-സാങ്കേതിക യോഗ്യതകൾ, പ്രവൃത്തിപരിചയം, സ്‌കിൽ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർകാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ ലഭിക്കേണ്ട വിലാസം: സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്. വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം, പിൻ - 695033 എന്ന മേൽവിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471 2512416.

Job Alert: Sabha TV is hiring Video Editors. Eligible candidates can apply for this career opportunities before February 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലേഷ്യയുമായി പത്ത് നിര്‍ണായക കരാര്‍; ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കും

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

വിദേശ ജോലി സ്വപ്നമാണോ?; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നെടുംപറമ്പില്‍ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിയെ ഇഡി ചോദ്യംചെയ്യും

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

SCROLL FOR NEXT