Saudi Ministry of Health recruitment for nurses and doctors through ODEPC ODEPEC And Gemini ai representative purpose only
Career

സൗദി ആരോഗ്യ വകുപ്പിൽ നഴ്‌സുമാർക്കും ഡോക്ടർമാർക്കും അവസരം, 80 ഒഴിവുകൾ; സൗജന്യ റിക്രൂട്ട്മെന്റിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന് കീഴിലുള്ള ഓവർസീസ് ഡെവപല്മെ​ന്റ് ആൻഡ് എംപ്ലോയ്മെ​ന്റ് പ്രമോഷൻ കൺസൾട്ട​ന്റ്സ് (ഒഡെപെക് -ODEPC) വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ (HHC) നഴ്സുമാരെയും ഡോക്ടർമാരെയും നിയമിക്കുന്നതിനായി ഒഡെപെക് (ODEPC) വഴി നടപടികൾ ആരംഭിച്ചു. രണ്ട് വിഭാഗങ്ങളിലും ആയി 80 ഒഴിവുകളുണ്ട്.

ഇന്ന് മുതൽ ഏപ്രിൽ 25 വരെ നടക്കുന്ന സൗജന്യ റിക്രൂട്ട്‌മെന്റിലൂടെയാണ് നിയമനം. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഓവർസീസ് ഡെവപല്മെ​ന്റ് ആൻഡ് എംപ്ലോയ്മെ​ന്റ് പ്രമോഷൻ കൺസൾട്ട​ന്റ്സ് (ഒഡെപെക് -ODEPC) വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

നഴ്സുമാരുടെ ഒഴിവുകളിലേക്ക് വനിതാ നഴ്സുമാർക്കാണ് അവസരം. 50 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. വിമാന ടിക്കറ്റും വിസയും താമസവും സൗജന്യമായിരിക്കും.

കൺസൾട്ടന്റ് ഫിസിഷ്യൻ, സ്പെഷ്യലിസ്റ്റ് ഫിസിഷ്യൻ തസ്തികകളിലായി ഡോക്ടർമാരുടെ 30 ഒഴിവുകളാണ് ഉള്ളത്. ഡോക്ടർമാർക്കും ഈ സൗജന്യങ്ങളുണ്ട്. രണ്ട് ജോലികളിലെയും ശമ്പളം കൂടിയാലോചനകളിലൂടെ തീരുമാനിക്കാവുന്നതാണ്.

തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം,പ്രായപരിധി ഒഴിവുകളുടെ എണ്ണം എന്നിവ അറിയാം

തസ്തിക : നഴ്സ്

യോഗ്യത: ബിഎസ്‌സി/ പോസ്റ്റ് ബി എസ്‌സി/ എം എസ്‌സി നഴ്‌സിങ്, പ്രോമെട്രിക് പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് മാത്രം

പ്രവൃത്തി പരിചയം: കുറഞ്ഞത് ഒരുവർഷമെങ്കിലും

പ്രായപരിധി : 35 വയസ്സിന് താഴെ

വകുപ്പ്: ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള എല്ലാ മെഡിക്കൽ വിഭാഗങ്ങളിലേക്കും.

ശമ്പളം: കൂടിയാലോചനയിലൂടെ നിശ്ചയിക്കാം

ആനുകൂല്യങ്ങൾ: വിസ, വിമാനടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച സിവി, ആധാർ, പാസ്‌പോർട്ട്, ഡേറ്റാഫ്ലോയുടെ പകർപ്പുകൾ, പ്രോമെട്രിക് പരീക്ഷാ മാർക്ക്‌ഷീറ്റ്, എല്ലാ സർട്ടിഫിക്കറ്റുകളും "ഫീമെയിൽ നഴ്‌സ്" എന്ന് സബ്ജക്ട ലൈനിൽ രേഖപ്പെടുത്തി gcc@odepc.in എന്ന മെയിൽ ഐഡിയിലേക്ക് 2026 ഏപ്രിൽ 25-നോ അതിനുമുമ്പോ അയയ്ക്കണം.

നഴ്സ് നിയമനം സംബന്ധിച്ച വിശദവിവരങ്ങൾ വായിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള ലിങ്ക് ഇവിടെ കാണാം.

തസ്തിക: ഡോക്ടർ

യോഗ്യത: എംബിബിഎസ്, എംഡി, എഫ് ആർ സി എസ്,എം ആർ സിപി, എംഡി ഡിഎൻബി, എംഎസ് എംസിഎച്ച്

പ്രവൃത്തി പരിചയം: കുറഞ്ഞത് മൂന്ന് വർഷമെങ്കിലും

പ്രായപരിധി : 50 വയസ്സിന് താഴെ

വകുപ്പ്: ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള എല്ലാ മെഡിക്കൽ വിഭാഗങ്ങളിലേക്കും.

ശമ്പളം: കൂടിയാലോചനയിലൂടെ നിശ്ചയിക്കാം

ആനുകൂല്യങ്ങൾ: വിസ, വിമാനടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച സിവി, ആധാർ, പാസ്‌പോർട്ട്, ഡേറ്റാഫ്ലോയുടെ പകർപ്പുകൾ, എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം gcc@odepc.in എന്ന മെയിൽ ഐഡിയിലേക്ക് 2026 ഏപ്രിൽ 25-നോ അതിനുമുമ്പോ അയയ്ക്കുക.

ഡോക്ടർ നിയമനം സംബന്ധിച്ച വിശദവിവരങ്ങൾ വായിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള ലിങ്ക് ഇവിടെ കാണാം.

Job Alert: Apply for 80 nurse and doctor vacancies in Saudi Arabia Ministry of Health (HHC) through ODEPC. Free recruitment. Submit your application before April 25. Check eligibility and details now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍

ലഖ്‌നൗവിന് വന്‍ നഷ്ടം; 2 കോടിക്ക് ടീമിലെത്തിച്ച സ്റ്റാര്‍ സ്പിന്നര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്

കരളിന് സമീപം വീണ്ടും സിസ്റ്റ്, രോ​ഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

'അതിരടി ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസമായിരുന്നു; ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല'

'ദിവസവും 100- 150 സിക്‌സുകള്‍ അടിക്കും, ധോനി സാറാണ് എന്റെ ഹീറോ'

SCROLL FOR NEXT