64820 -120940 രൂപ വരെ ശമ്പളം,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ബിഎസ്‌സി, ബിടെക് ഉള്ളവർക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ ഗ്രേഡുകളിലായിരിക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ നിയമനം
Central Bank of India SO recruitment 2026 notification salary 64820 to 120940 for BSc BTech graduates apply online
Central Bank of India announces Specialist Officer recruitment for BSc and BTech graduates.ANI
Updated on
2 min read

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്ന് (ഏപ്രിൽ ഒമ്പത്) മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ ഗ്രേഡുകളിലായിരിക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ നിയമനം. അനലിറ്റിക്സ് ആൻഡ് മോഡൽ റിസ്ക്, അസറ്റ് ലയബിലിറ്റി മാനേജ്മെന്റ്,ഡിജിറ്റൽ റിസ്ക് മാനേജ്മെന്റ്,എന്റർപ്രൈസ് റിസ്ക്,മാർക്കറ്റ് റിസ്ക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

ഏപ്രിൽ 30 വരെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Central Bank of India SO recruitment 2026 notification salary 64820 to 120940 for BSc BTech graduates apply online
എയിംസിൽ ബിരുദ, ബിരുദാനന്തര നഴ്സിങ്, അലൈഡ് ഹെൽത്ത് കോഴ്സുകളിൽ പ്രവേശനം, ഏപ്രിൽ 24 വരെ അപേക്ഷിക്കാം

കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഉൾപ്പടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരിക്കും പരീക്ഷ.

നിർദ്ദിഷ്ട വിഷയങ്ങളിൽ ബിഎസ്‌സി,ബിടെക്, എംബിഎ, പിജിഡിഎം യോഗ്യതകളും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. റിസ്ക് മാനേജ്മെന്റ് സ്ട്രീമുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ വിഭാഗത്തിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. .

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയക്ക് രാജ്യത്തൊട്ടാകെ 4500-ലധികം ബ്രാഞ്ചുകൾ ഉണ്ട്. 8,12,000 കോടി രൂപയിലേറെ ബിസിനസ് നടത്തുന്ന സെൻട്രൽബാങ്കിൽ നിലവിൽ 33000-ത്തിലധികം ജീവനക്കാരാണുള്ളത്.

സ്കെയിൽ IV (നാല്) ചീഫ് മാനേജർ ഗ്രേഡും സ്കെയിൽ III (മൂന്ന്) സീനിയർ മാനേജർ ഗ്രേഡും സ്കെയിൽ II(രണ്ട്) മാനേജർ ഗ്രേഡുമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് യോഗ്യത, പ്രായപരിധി, പ്രവൃത്തി പരിചയം ശമ്പളം എന്നിവ നിശ്ചയിച്ചിട്ടുള്ളത്.

Central Bank of India SO recruitment 2026 notification salary 64820 to 120940 for BSc BTech graduates apply online
70,000 രൂപ മുതൽ 1,50,000 രൂപവരെ ശമ്പളം, എൻപിഎസ്സിൽ വിവിധ തസ്തികകളിൽ ഒഴിവ്; ഏപ്രിൽ 29 വരെ അപേക്ഷിക്കാം

തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം

അനലിറ്റിക്സ് ആൻഡ് മോഡൽ റിസ്ക് (സ്കെയിൽ IV/III): മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം അല്ലെങ്കിൽ ഡേറ്റ സയൻസ്/ഐടി/കമ്പ്യൂട്ടർ സയൻസ്/സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിഇ/ബി ടെക്.

പ്രവൃത്തി പരിചയം : ക്വാണ്ടിറ്റേറ്റീവ്/റിസ്ക് അനലിറ്റിക്സ്/മോഡൽ വാലിഡേഷൻ (ബാങ്കുകൾ/എൻബിഎഫ്‌സി/ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകൾ) എന്നിവയിൽ അഞ്ച് വർഷത്തെ യോഗ്യതാനന്തര പരിചയം.

മുൻഗണന: ഫിനാൻസിൽ എംബിഎ/പിജിഡിഎം, എഫ്ആർഎം/സിഎഫ്എ/സിക്യുഎഫ് സർട്ടിഫിക്കേഷനുകൾ.

അസറ്റ് ലയബിലിറ്റി മാനേജ്മെന്റ് (സ്കെയിൽ III/II): ഐടി/സിഎസ്/സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിഇ/ബി ടെക് അല്ലെങ്കിൽ എംബിഎ/സിഎ

പ്രവൃത്തി പരിചയം : മൂന്ന് മുതൽ നാല് വർഷം വരെ പരിചയം അതിൽ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് വർഷം വരെ ബാങ്കുകൾ/എൻബിഎഫ്‌സികളിൽ റിസ്ക് മാനേജ്‌മെന്റിലുള്ള പ്രവൃത്തി പരിചയം ആയിരിക്കണം.

Central Bank of India SO recruitment 2026 notification salary 64820 to 120940 for BSc BTech graduates apply online
ശമ്പളം 50,000 മുതൽ 2,40,000 രൂപ വരെ, എൻ‌ടി‌പി‌സി ഗ്രീൻ എനർജിയിൽ മാനേജർ തസ്തികയിൽ 46 ഒഴിവുകൾ; ഏപ്രിൽ 15 മുതൽ അപേക്ഷിക്കാം

ഡിജിറ്റൽ റിസ്ക് മാനേജ്മെന്റ് (സ്കെയിൽ III/II): കമ്പ്യൂട്ടർ സയൻസ്/ഐടി/സൈബർ സെക്യൂരിറ്റിയിൽ ബിരുദം

പ്രവൃത്തി പരിചയം : മൂന്ന് മുതൽ നാല് വർഷം വരെയുള്ള പരിചയം. അതിൽ രണ്ട് മുതൽ മൂന്ന് വർഷം വരെ റിസ്ക് മാനേജ്മെന്റ് രംഗത്തെ പരിചയം ആവശ്യമാണ്.

മുൻഗണന:സിഐെസ്എ/ സിഐഎസ്എം/സിആർഐഎസ്‌സി/ സിഐഎസ്എസ്പി സർട്ടിഫിക്കേഷനുകൾ.

എന്റർപ്രൈസ് റിസ്ക് (സ്കെയിൽ III): ഐടി/സിഎസ്/സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിഇ/ബി ടെക് അല്ലെങ്കിൽ എംബിഎ/സിഎ

പ്രവൃത്തി പരിചയം : റിസ്ക് മാനേജ്‌മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.

മാർക്കറ്റ് റിസ്ക് (സ്കെയിൽ III/II): ഐടി/സിഎസ്/സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിഇ/ബിടെക് അല്ലെങ്കിൽ എംബിഎ/സിഎ.

പ്രവൃത്തി പരിചയം :മൂന്ന് മുതൽ നാല് വർഷം വരെ പരിചയം അതിൽ റിസ്ക് മാനേജ്‌മെന്റിൽ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

Central Bank of India SO recruitment 2026 notification salary 64820 to 120940 for BSc BTech graduates apply online
ബി.ടെക് മുതൽ എംസിഎ വരെ,350 ഒഴിവുകൾ, ഒരു ലക്ഷം വരെ ശമ്പളം; ഇന്ത്യൻ ബാങ്കിൽ ജോലി നേടാം

ശമ്പളം

സ്കെയിൽ IV (ചീഫ് മാനേജർ): 102300 - 120940 രൂപ

സ്കെയിൽ III (സീനിയർ മാനേജർ): 85920 - 105280 രൂപ

സ്കെയിൽ II (മാനേജർ): 64820 -93960 രൂപ

ഇതിന് പുറമെ ബാങ്ക് നൽകുന്ന ആനുകൂല്യങ്ങളും അലവൻസുകളും ലഭിക്കും.

പ്രായപരിധി

സ്കെയിൽ IV: 20-45 വയസ്സ്

സ്കെയിൽ III / II: 20-35 വയസ്സ്

നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്

തസ്തിക, സ്കെയിൽ , ഒഴിവുകളുടെ എണ്ണം

അനലിറ്റിക്സ് ആൻഡ് മോഡൽ റിസ്ക് (സ്കെയിൽ IV/III): 06

അസറ്റ് ലയബിലിറ്റി മാനേജ്മെന്റ് (സ്കെയിൽ III/II): 05

ഡിജിറ്റൽ റിസ്ക് മാനേജ്മെന്റ് (സ്കെയിൽ III/II): 08

എന്റർപ്രൈസ് റിസ്ക് (സ്കെയിൽ III): 05

മാർക്കറ്റ് റിസ്ക് (സ്കെയിൽ III/II) :02

Central Bank of India SO recruitment 2026 notification salary 64820 to 120940 for BSc BTech graduates apply online
പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, 348 ഒഴിവുകൾ; ആൻഡമാൻ നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ അവസരം

അപേക്ഷാ ഫീസും ഇൻറിമേഷൻ ചാർജും

850 രൂപ

എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/സ്ത്രീകൾ എന്നിവർ 175 രുപ ഇൻറിമേഷൻ ചാർജ് മാത്രം നൽകിയാൽ മതി.

പ്രധാന തീയതികൾ

ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: ഏപ്രിൽ ഒമ്പത്

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 30

ഓൺലൈൻ പരീക്ഷയുടെ താൽക്കാലിക തീയതി: മെയ് 2026

അഭിമുഖത്തിന്റെ താൽക്കാലിക തീയതി: ജൂൺ 2026

കേരളത്തിൽ അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകളും, കോഴിക്കോട്

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

ഔദ്യോഗിക വെബ്സൈറ്റ് : centralbank.bank.in

Summary

Job Alert: Apply for Central Bank of India Specialist Officer recruitment 2026.BSc and B Tech graduates can apply online starting today. Check eligibility, vacancy details, and application process now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com