SBI has 122 vacancies for the post of Manager and Deputy Manager, applications can be made till October 2  File
Career

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജ‍ർ, ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ, ഒക്ടോബർ രണ്ട് വരെ അപേക്ഷിക്കാം

ഉദ്യോ​ഗാർത്ഥികളുടെ യോ​ഗ്യതാ മാർക്കി​ന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടിക അടിസ്ഥാനമാക്കി അഭിമുഖം നടത്തിയാണ് തെരഞ്ഞെടുക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഒഴിവുകൾ നികത്തുന്നു.

മാനേജർ തസ്തികയിൽ മൊത്തം 97 ഒഴിവുകളും ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 25 ഒഴിവുകളുമാണുള്ളത്. മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിൽ 63 ഒഴിവുകളും മാനേജർ(പ്രോഡക്ട്സ്-ഡിജിറ്റൽ പ്ലാറ്റ്ഫോംസ്) 34 ഒഴിവുകളും ആണ് റിപ്പോ‍ർട്ട് ചെയ്തിട്ടുള്ളത്. ഡെപ്യൂട്ടി മാനേജർ (പ്രോഡക്ടസ്- ഡിജിറ്റൽ പ്ലാറ്റ്ഫോംസ്) തസ്തികയിലാണ് ഒഴിവുള്ളത്.

ഉദ്യോ​ഗാർത്ഥികളുടെ യോ​ഗ്യതാ മാർക്കി​ന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടിക അടിസ്ഥാനമാക്കി അഭിമുഖം നടത്തിയാണ് തെരഞ്ഞെടുക്കുന്നത്.

എല്ലാ തസ്തികകളിലേക്കും ഒക്ടോബർ രണ്ട് വരെ അപേക്ഷിക്കാം

മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും വിഷയത്തിൽ ബിരുദം, എം ബി എ (ഫിനാൻസ്), പി ഡി ഡിബി എ, പി ജിഡിബി എം, എം എസ് (ഫിനാൻസ്) സി എ യും അം​ഗീകൃത ബാങ്കിങ് സ്ഥാപനത്തിൽ സൂപ്പർവൈസറി മാനേജമെ​ന്റ് മേഖലയിൽ മൂന്ന് വ‍ർഷത്തെ പ്രവൃത്തി പരിചയവും ആണ് യോ​ഗ്യത. പ്രായം 25 നും 35 നും ഇടയിൽ

ശമ്പള സ്കെയിൽ- 85,920- 105280.

വിശദവിവരങ്ങൾക്ക്: https://sbi.bank.in/documents

മാനേജർ(പ്രോഡക്ട്സ്-ഡിജിറ്റൽ പ്ലാറ്റ്ഫോംസ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 60 ശതമാനം മാർക്കോടെ ഐ ടി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഇൻസ്ട്രമെ​ന്റേഷൻ എന്നിവയിൽ എതെങ്കിലും വിഷയത്തിൽ ബി ഇ അല്ലെങ്കിൽ ബി ടെക് അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോ​ഗ്യത. പ്രായം 28 നും 35 നും ഇടയിൽ

ശമ്പളം- 85,920- 105280.

വിശദവിവരങ്ങൾക്ക്:https://sbi.bank.in/documents

ഡെപ്യൂട്ടി മാനേജർ (പ്രോഡക്ടസ്- ഡിജിറ്റൽ പ്ലാറ്റ്ഫോംസ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 60 ശതമാനം മാർക്കോടെ ഐ ടി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഇൻസ്ട്രമെ​ന്റേഷൻ എന്നിവയിൽ എതെങ്കിലും വിഷയത്തിൽ ബി ഇ അല്ലെങ്കിൽ ബി ടെക് അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോ​ഗ്യത. പ്രായം 25 നും 32 നും ഇടയിൽ

ശമ്പളം-64,820- 93,960

വിശദവിവരങ്ങൾക്ക്:https://sbi.bank.in/documents

Job News: There are a total of 97 vacancies for the post of Manager in SBI and 25 vacancies for the post of Deputy Manager.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭീഷണിപ്പെടുത്തി ​ഗർഭച്ഛിദ്രം നടത്തി, എതിർത്തപ്പോൾ ചീത്ത വിളിച്ചു, കൊല്ലുമെന്ന് പറഞ്ഞു'; രാഹുലിനെതിരെ മൊഴിയിൽ ​ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഇടപാടുകളെപ്പറ്റി പരാതി: ഫസല്‍ ഗഫൂറിനെ വിമാനത്താവളത്തില്‍ ഇഡി തടഞ്ഞു; കസ്റ്റഡിയില്‍ അല്ലെന്ന് ഫസല്‍

ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ആസിഡ് കന്നാസിൽ; ​ഗുരുതര വീഴ്ച

വൈറ്റ് ഹൗസിന് സമീപത്തെ വെടിവെപ്പ്: പരിക്കേറ്റ നാഷണൽ ഗാർഡ് അംഗം മരിച്ചു; രണ്ടാമന്റെ നില ​ഗുരുതരം

ഇന്ത്യയ്ക്ക് തന്ത്രമോതാൻ പിആർ ശ്രീജേഷ്; ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

SCROLL FOR NEXT