സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ലീഡ് ബിസിനസ് അനലിസ്റ്റ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. എസ്‌ബിഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സിഒ) റിക്രൂട്ട്‌മെന്റ് 2026-27 എന്ന വിഭാഗത്തിൽ നിയമനം നടത്തുന്നതിനാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ബി ടെക്/ബിഇ, എംഎസ്‌സി, എംഇ/എംടെക്, എംസിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട വിഷയങ്ങളിലുള്ള യോഗ്യതയും നിശ്ചിത കാലയളവ് പ്രവൃത്തി പരിചയവും ആവശ്യമാണ്.
യോഗ്യതയുള്ളവരും താൽപ്പര്യമുള്ളവരുമായവർക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് നാല് ആണ്.
യോഗ്യത
ഇന്ത്യാ ഗവൺമെന്റ് / ഗവൺമെന്റ് റെഗുലേറ്ററി ബോഡികൾ അംഗീകരിച്ച സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കമ്പ്യൂട്ടർ സയൻസ് / സോഫ്റ്റ്‌വെയർ എൻജിനീയറിങ് / ഐടി / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഡേറ്റാ സയൻസ് / എഐ ആൻഡ് എംഎൽ / അനലിറ്റിക്സ് അല്ലെങ്കിൽ തത്തുല്യമായ ബിഇ./ബി ടെക്.
അല്ലെങ്കിൽ
അംഗീകൃത സർവകലാശാല/സ്ഥാപനം/ബോർഡിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/സോഫ്റ്റ്‌വെയർ എൻജിനീയറിങ്/ഐടി/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഡേറ്റാ സയൻസ്/എഐ ആൻഡ് എംഎൽ എന്നിവയിൽ എംസിഎ അല്ലെങ്കിൽ എം ടെക്./എംഎസ്‌സി അല്ലെങ്കിൽ തത്തുല്യം.
അഭികാമ്യം: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിഎ (സിസ്റ്റം / ഫിനാൻസ് / ഓപ്പറേഷൻസ് / മാർക്കറ്റിങ്) അല്ലെങ്കിൽ തത്തുല്യം.
സർട്ടിഫിക്കേഷനുകൾ: പിഎംപി, സിബിഎപി (ഐഐബിഎ), പിഎംഐ-പിബിഎ, സ്‌ക്രം മാസ്റ്റർ (സിഎസ്എം/പിഎസ്എം), ഐടിഐഎൽ, പ്രിൻസ്2, സിക്സ് സിഗ്മ ഗ്രീൻ ബെൽറ്റ്, അല്ലെങ്കിൽ പ്രസക്തമായ ക്ലൗഡ് സർട്ടിഫിക്കേഷനുകൾ.
യോഗ്യത നേടിയ ശേഷം ഐടി ഡൊമെയ്‌നിൽ കുറഞ്ഞത് എട്ട് വർഷത്തെ പ്രവൃത്തിപരിചയം. അതിൽ ബിസിനസ് അനലിസ്റ്റ് / ലീഡ് ബിസിനസ് അനലിസ്റ്റ് എന്ന നിലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയവും നിർബന്ധമാണ്.
അഭികാമ്യം : ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (BFSI) മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ടെക്നിക്കൽ എക്സ്പോഷർ: ഒന്നിലധികം ഡെലിവറബിളുകളുള്ള വലിയ തോതിലുള്ള സാങ്കേതിക പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുന്നതിൽ തെളിയിക്കപ്പെട്ട വൈദഗ്ദ്ധ്യം.
നൈപുണി: കോർ ബാങ്കിങ് ട്രാൻസ്ഫർമേഷൻ, പേയ്‌മെന്റുകൾ (UPI/Swift), റീട്ടെയിൽ ലെൻഡിങ്, ഡിജിറ്റൽ ലെൻഡിങ്, കോർപ്പറേറ്റ് ലെൻഡിങ്, കസ്റ്റമർ ലൈഫ് സൈക്കിൾ പ്രോജക്ടുകൾ, ജനറൽ ERP/CRM/വെബ്-ആപ്പ് വികസനം എന്നിവയിൽ വൈദഗ്ധ്യം .
പ്രായപരിധി: 30-40 വയസ്സ് (2026 മാർച്ച് 31 അടിസ്ഥാനമാക്കി)
അർഹതയുള്ളവർക്ക് മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഇളവ് ലഭിക്കും.
ശമ്പളം: (വാർഷിക CTC) 45 ലക്ഷം രൂപ വരെ (പ്രതിമാസം 3.75 ലക്ഷം വരെ). (പരിചയവും നിലവിലെ CTC യും അടിസ്ഥാനമാക്കി)
തെരഞ്ഞെടുപ്പ് രീതി : ലഭിക്കുന്ന അപേക്ഷകകളിൽ നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുമായി വ്യക്തിഗത അഭിമുഖം നടത്തും. അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരിക്കും അർഹരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കക.
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്ക്
അഡ്മിനിസ്ട്രേറ്റീവ് ആവശ്യകത അനുസരിച്ച് മുംബൈയിലോ ഇന്ത്യയിലെവിടെയെങ്കിലുമോ പോസ്റ്റിങ് ലഭിക്കാം.
ഒഴിവുകളുടെ എണ്ണം: എട്ട്
ജനറൽ / ഇഡബ്ല്യുഎസ് / ഒബിസി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക്: 750 രൂപ
എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ: അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി: മെയ് നാല് (04-05-2026)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates