SBI Opens 6,589 Vacancies for Graduates  sbi
Career

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6589 ഒഴിവുകൾ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയ 35 വയസ്സ് വരെയുള്ള വനിതകൾക്കും വിധവകൾക്കും അപേക്ഷ നൽകാം. വിമുക്തഭടന്മാർക്കും എസ് ബി ഐയിലെ പരിശീലനം നേടിയ അപ്രന്റീസുമാർക്കും പ്രത്യേക ഇളവുണ്ട്.

സമകാലിക മലയാളം ഡെസ്ക്

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (ക്ലർക്ക്) തസ്തികയിൽ നിയമനം നടത്തുന്നു. 6589 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ 250 ഒഴിവുകളുണ്ട്.

ഒരു അംഗീകൃത സർവകലാശാല ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാം. 2025 ഡിസംബർ 31ന് മുൻപ് യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം 01-4-2025 കണക്കാക്കി 20 നും 28 വയസ്സിനുമിടയിൽ ആയിരിക്കണം. പിന്നോക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായ പരിധിയിൽ ഇളവുകളുണ്ട്.

നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയ 35 വയസ്സ് വരെയുള്ള വനിതകൾക്കും വിധവകൾക്കും അപേക്ഷ നൽകാം. വിമുക്തഭടന്മാർക്കും എസ് ബി ഐയിലെ പരിശീലനം നേടിയ അപ്രന്റീസുമാർക്കും പ്രത്യേക ഇളവുണ്ട്.

ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ് നടത്തുക. ഇംഗ്ലീഷ്​, ഹിന്ദി, മലയാളം എന്നി ഭാഷകളിൽ ചോദ്യപേപ്പറുകൾ ലഭിക്കും.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പാലക്കാട്​, തൃശൂർ, മലപ്പുറം, കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്​. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ​26 ആണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.bank.sbi

Job news: State Bank of India Announces 6,589 Vacancies; Graduates Eligible to Apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT