സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബാങ്ക് മെഡിക്കൽ ഓഫീസർ (BMO-II) തസ്തികയിൽ നിയമനം നടത്തുന്നു. സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ വിഭാഗത്തിൽ അകെ 35 ഒഴിവുകൾ ആണ് ഉള്ളത്. സ്ഥിര നിയമനമായിരിക്കും. തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജൂലൈ 14.
യോഗ്യത: ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) അല്ലെങ്കിൽ സംസ്ഥാന മെഡിക്കൽ കൗൺസിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയിരിക്കണം. എംഡി, എംഎസ് അല്ലെങ്കിൽ പി.ജി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രവൃത്തിപരിചയം: എംബിബിഎസ് ബിരുദമുള്ളവർക്ക് ജനറൽ പ്രാക്ടീഷണറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. പി.ജി ബിരുദമുള്ളവർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇന്റേൺഷിപ്പ് കാലയളവ് പരിചയമായി കണക്കാക്കില്ല.
പ്രായപരിധി: 2026 മേയ് 31 പ്രകാരം അപേക്ഷകരുടെ പരമാവധി പ്രായം 35 വയസാണ്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും.
ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗങ്ങൾ: 750 രൂപ
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ (PwBD): ഫീസില്ല
ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം, പ്രാദേശിക ഭാഷാ ടെസ്റ്റ് (LLPT) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അന്തിമ മെറിറ്റ് പട്ടിക തയ്യാറാക്കുമ്പോൾ ഓൺലൈൻ പരീക്ഷയ്ക്ക് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയിറ്റേജ് നൽകും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates