SCTIMST Recruitment 2026 Vacancies for Project Fellow and Technical Support II Posts google
Career

ശ്രീചിത്രയിൽ അവസരം; പ്രൊജക്റ്റ് ഫെലോ, ടെക്നിക്കൽ സപ്പോർട്ട് തസ്തികകളിൽ നിയമനം

പ്രൊജക്റ്റ് ഫെലോ, പ്രൊജക്റ്റ് ടെക്നിക്കൽ സപ്പോർട്ട് II തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് (SCTIMST) വിവിധ പ്രോജക്ടുകളുടെ ഭാഗമായി രണ്ട് തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൊജക്റ്റ് ഫെലോ, പ്രൊജക്റ്റ് ടെക്നിക്കൽ സപ്പോർട്ട് II തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

പ്രൊജക്റ്റ് ഫെലോ

KSCSTE ധനസഹായത്തോടെ നടത്തുന്ന “Transcriptional manipulation of skeletal myoblast for generating functional exosomes for cardiac ischemia” എന്ന പ്രോജക്ടിലേക്കാണ് നിയമനം.

ബയോടെക്നോളജി, മോളിക്യുലാർ ബയോളജി, ബയോകെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം വേണം.

Cellular reprogramming, phenotypic characterization, molecular analysis മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

RNA profiling, in vivo studies എന്നിവയിലെ പരിചയം അഭികാമ്യം.

ശമ്പളം: 32,560 രൂപ പ്രതിമാസം

പ്രായപരിധി: 35 വയസ്

ഇന്റർവ്യൂ: സെപ്റ്റംബർ 10, 2026

സമയം: രാവിലെ 11 മണി

റിപ്പോർട്ടിങ്: രാവിലെ 10 മണി

വേദി: AMCHSS Building, SCTIMST, Medical College Campus, തിരുവനന്തപുരം

പ്രൊജക്റ്റ് ടെക്നിക്കൽ സപ്പോർട്ട് II

ICMR-DHR ധനസഹായത്തോടെ നടത്തുന്ന “Indigenous Anesthesia Depth Monitoring System using Brain Monitoring Technology” എന്ന പദ്ധതിയിലേക്കാണ് നിയമനം.

BSc Neurotechnology ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

അല്ലെങ്കിൽ BSc ബിരുദത്തോടൊപ്പം Neurotechnologyയിൽ രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമയും ആവശ്യമായ പരിചയവും ഉള്ളവരെയും പരിഗണിക്കും.

EEG ഉൾപ്പെടെയുള്ള neuro monitoring പരിചയം അഭികാമ്യം.

ശമ്പളം: 20,000 രൂപ + 20% HA

പ്രായപരിധി: 35 വയസ്

ഇന്റർവ്യൂ: സെപ്റ്റംബർ 7, 2026

സമയം: രാവിലെ 11 മണി

റിപ്പോർട്ടിങ്: രാവിലെ 10 മണി

വേദി: AMCHSS Building, SCTIMST, Medical College Campus, തിരുവനന്തപുരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://rect.sctimst.ac.in/showPdf

https://rect.sctimst.ac.in/showPdf

SCTIMST Recruitment 2026 Vacancies for Project Fellow and Technical Support II Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണുന്ന ദിവസങ്ങൾ വെട്ടിച്ചുരുക്കി; ഇനി ആഴ്ചയിൽ മൂന്ന് ദിവസം മാത്രം

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകള്‍ എഫ്ഡി നിരക്കുകള്‍ പുതുക്കി

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

ഇലനിറയെ 109 വിഭവങ്ങൾ; ഒത്തുചേരലിന് രുചിപ്പകിട്ടേകി അഞ്ചരക്കണ്ടി സ്കൂൾ 1985 ബാച്ചിന്റെ ഓണസദ്യ

രണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്, ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്