SIR-National Metallurgical Laboratory Announces 22 MTS Vacancies @CSIR_NML
Career

നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി: മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ നിയമനം നേടാം

10-ാം ക്ലാസ് / മെട്രിക്കുലേഷൻ അല്ലെങ്കിൽ വിവിധ ട്രേഡുകളിലെ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ 22 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി 2026 ജനുവരി 05 മുതൽ ഫെബ്രുവരി 06 വരെ സമർപ്പിക്കാം.

സമകാലിക മലയാളം ഡെസ്ക്

ജംഷദ്പൂരിലുള്ള സിഎസ്‌ഐആർ–നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി (NML) മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.

10-ാം ക്ലാസ് / മെട്രിക്കുലേഷൻ അല്ലെങ്കിൽ വിവിധ ട്രേഡുകളിലെ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ 22 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി 2026 ജനുവരി 05 മുതൽ ഫെബ്രുവരി 06 വരെ സമർപ്പിക്കാം.

വിഭാഗങ്ങളും ഒഴിവുകളുടെ എണ്ണവും

  • ജനറൽ: 14 ഒഴിവുകൾ

  • ഇലക്ട്രീഷൻ: 2 ഒഴിവുകൾ

  • കാർപെന്റർ: 1 ഒഴിവ്

  • ഫിറ്റർ: 1 ഒഴിവ്

  • പ്ലംബർ: 1 ഒഴിവ്

  • എസി & റഫ്രിജറേഷൻ: 1 ഒഴിവ്

  • കമ്പ്യൂട്ടർ (COPA): 2 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

  • ജനറൽ: പത്താം ക്ലാസ് അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത

  • ടെക്‌നിക്കൽ ട്രേഡുകൾ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.(ഇലക്ട്രീഷൻ, കാർപെന്റർ, ഫിറ്റർ, പ്ലംബർ, എസി & റഫ്രിജറേഷൻ, സി ഒ പി എ)

അപേക്ഷകന്റെ ഉയർന്ന പ്രായപരിധി 25 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 18,000 മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കും. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് https://nml.res.in/ സന്ദർശിക്കുക.

Job news: CSIR-National Metallurgical Laboratory Announces 22 MTS Vacancies, Online Applications Open Until February 6, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

അമേരിക്കയുടെ നാവിക ഉപരോധം പാളി?, 34 കപ്പലുകൾ തീരം കടന്നു, ഇറാന് 910 മില്യൺ ഡോളർ ലാഭം

ജെന്‍ സി സര്‍ക്കാരില്‍ ആദ്യവിക്കറ്റ് വീണു: അഴിമതി ആരോപണം; നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര, എറിഞ്ഞൊതുക്കി ഷമിയും കൂട്ടരും; ലഖ്നൗവിന് വിജയലക്ഷ്യം 160 റൺസ്

മോദി 'ഭീകരവാദി'; ബിജെപിയുടെ പരാതിക്ക് പിന്നാലെ നടപടി; ഖാര്‍ഗെയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

SCROLL FOR NEXT