Sree Narayana Guru Open University MBA, MCA Admission 2026 Apply Till Feb 15  file
Career

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ എം ബിഎ, എം സി എ കോഴ്സുകൾ ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2025-27 ബാച്ചിലെ (2026 ഫെബ്രുവരി സെഷൻ)‌ രണ്ട് പ്രൊഫഷണൽ ബിരുദാനന്തര ബിരുദ പ്രോ​ഗ്രാമുകളുടെ വിദൂര വിദ്യാഭ്യാസ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം.

എം ബിഎ, എം സി എ പ്രോഗ്രാമുകളിലേക്ക് ( വിദൂര വിദ്യാഭ്യാസം) ഓൺലൈനായി അപേക്ഷ സമ‍ർപ്പിക്കാം. നാല് സെമസ്റ്ററുകൾ ഉൾപ്പെടുന്നതാണ് ഈ രണ്ട് പ്രോ​ഗ്രാമുകളും. രണ്ട് വ‍ർഷമാണ് പ്രോ​ഗ്രാമി​ന്റെ കാലയളവ്.

യോഗ്യത: യുജിസി അംഗീകാരമുള്ള സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ഒരു വിഷയത്തിൽ ഉള്ള ബിരുദം.

തെരഞ്ഞെടുപ്പ്: സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

എം ബിഎ -100 സീറ്റുകൾ

എം സി എ -100 സീറ്റുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 15 ആണ്.

അപേക്ഷാ ഫീസ്:

ജനറൽ / എസ് ഇ ബി സി വിഭാഗം: 1000 രൂപ.

പട്ടികജാതി / പട്ടികവ‍​ർ​ഗ / ഭിന്നശേഷി വിഭാ​ഗം: 500 രൂപ.

40 ശതമാനമോ അതിലധികമോ കാഴ്ചപരിമിതിയുള്ള (Blind/Low Vision) ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷിക്കേണ്ട വിധം:

താൽപ്പര്യമുള്ള അപേക്ഷകർ എൽ ബി എസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ സർവകലാശാലയുടെ പഠന സഹായ കേന്ദ്രങ്ങൾ ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പർ- 0474-2966841, 9188909901,9188909903

Education News: Sree Narayana Guru Open University has opened applications for MBA and MCA courses. Eligible candidates can apply online till February 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാര്‍ മത്സരിക്കേണ്ടതില്ല; സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുത്; തെരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം

15കാരി തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് പിടിയിൽ

16വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഗോവ; മാതൃക ഓസ്‌ട്രേലിയ

കരിയറില്‍ ആദ്യം! അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍, നദാലിനെ മറികടക്കാന്‍ 2 ജയങ്ങള്‍

കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

SCROLL FOR NEXT