Special allotment dates for various nursing courses announced Freepik.com
Career

വിവിധ നഴ്സിങ് കോഴ്സുകളുടെ സ്പെഷ്യൽ അലോട്ട്മെ​ന്റ് തീയതികൾ പ്രഖ്യാപിച്ചു

പി ജി നഴ്സിങ് പ്രവേശനത്തിനായുള്ള മോപ് അപ് അലോട്ട്മെന്റ് രജിസ്ട്രേഷന് അവസരം

സമകാലിക മലയാളം ഡെസ്ക്

പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ഡിഗ്രി,ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ്,ബി എസ് സി നഴ്‌സിങ് കോഴ്‌സ് എന്നിവയ്ക്കുള്ള സ്പെഷ്യൽ അലോട്ട്മെ​ന്റ് തീയതികളാണ് പ്രഖ്യാപിച്ചത്.

പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ഡിഗ്രി

എൽ ബി എസ് സെന്ററിന്റെ ജില്ലാ കേന്ദ്രങ്ങളിൽ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ഡിഗ്രി 2025-26 കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്ടോബർ 23ന് എൽ ബി എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും.

www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10 മണിക്കകം എൽ ബി എസ് സെന്ററിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അടയ്ക്കണം. കൂടുതൽവിവരങ്ങൾക്ക് ഫോൺ : 0471-2560361, 362, 363, 364.

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി,ഓക്‌സിലറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിനും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ കോഴ്സുകൾ സംബന്ധിച്ച ലിസ്റ്റാണിത്.

www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച ലിസ്റ്റ് കാണാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ ഒക്‌ടോബർ 22 നകം ടോക്കൺ ഫീ അടച്ച് 23 നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560361, 362, 363, 364.

ബി എസ് സി നഴ്‌സിങ്

2025-26 അധ്യയന വർഷത്തെ ബി എസ് സി നഴ്‌സിങ് കോഴ്‌സിനും പുതിയതായി ഉൾപ്പെടുത്തിയ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി പ്രവേശനത്തിനുമുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 23ന് നടക്കും.

www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 21 മുതൽ 22 വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം.

മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ 25 നകം പ്രവേശനം നേടണം.

മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് പുതിയ തീയതിയിലുള്ള നിരാക്ഷേപപത്രം ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2560361, 362, 363, 364.

പി ജി നഴ്സിങ്

2025-26 അധ്യയന വർഷത്തെ പി.ജി.നഴ്സിങ് കോഴ്സിലേയ്ക്കുള്ള മോപ് അപ് അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

ഒക്ടോബർ 22 ഉച്ചയ്ക്ക് ഒരു മണിവരെ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാനുള്ള സമയം. www.cee.kerala.gov.in ൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.

അലോട്ട്മെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.

Education News: Special allotment dates have been announced for Post Basic B.Sc. Nursing Degree, Diploma in General Nursing and Midwifery, Auxiliary Nursing and Midwifery Course, and B.Sc. Nursing Course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT