Spices Board Recruitment 2026 Interview on April 30 Salary Up to Rs 25,000. file
Career

സ്‌പൈസസ് ബോർഡിൽ അവസരം; ഡിഗ്രി യോഗ്യത, കൊച്ചിയിലും ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. പ്രതിമാസം 25,000 രൂപ വരെ ശമ്പളം ലഭിക്കാം. ഏപ്രിൽ 30നാണ് അഭിമുഖം നടക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാർ സ്ഥാപനമായ സ്‌പൈസസ് ബോർഡിന്റെ കൊച്ചിയിൽ ഉൾപ്പെടെയുള്ള വിവിധ ഓഫീസുകളിൽ ജോലി നേടാൻ അവസരം. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. പ്രതിമാസം 25,000 രൂപ വരെ ശമ്പളം ലഭിക്കാം. ഏപ്രിൽ 30നാണ് അഭിമുഖം നടക്കുന്നത്.

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • പ്രോജക്ട് ഫെല്ലോ – 1

  • പ്രോജക്ട് അസിസ്റ്റന്റ് – 2

  • ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) – 2

  • ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) – 1

  • എക്സിക്യൂട്ടീവ് (സാംപിൾ റിസീറ്റ് ഡെസ്ക് - SRD) – 2

യോഗ്യത

പ്രോജക്ട് ഫെല്ലോ: പ്ലാന്റ് നെമറ്റോളജി / സെറികൾച്ചർ / അഗ്രികൾച്ചറൽ കെമിക്കൽസ് / ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി / അഗ്രികൾച്ചറൽ കെമിസ്ട്രി വിഷയങ്ങളിൽ എം.എസ്.സി

പ്രോജക്ട് അസിസ്റ്റന്റ്: ബി.എസ്.സി (അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ) അല്ലെങ്കിൽ ബോട്ടണി / മൈക്രോബയോളജി / പതോളജി / സൂവോളജി വിഷയങ്ങളിൽ എം.എസ്.സി

ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി): ബി.എസ്.സി കെമിസ്ട്രി.

ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി): ബി.എസ്.സി മൈക്രോബയോളജി.

എക്സിക്യൂട്ടീവ് (സാംപിൾ റിസീറ്റ് ഡെസ്ക് - SRD): ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, കൂടാതെ സ്പൈസസ് ബോർഡിലോ സമാന സർക്കാർ സ്ഥാപനങ്ങളിലോ SRD വിഭാഗത്തിൽ ട്രെയിനിയായി 2 വർഷത്തെ പ്രവൃത്തി പരിചയം.

നിയമനം ലഭിക്കുന്നവർക്ക് 20,000 മുതൽ 25,000 രൂപ വരെ ശമ്പളം ലഭിക്കും. ഓരോ തസ്‌തിയിലേക്കുള്ള അഭിമുഖം വ്യത്യസ്ത സ്ഥലങ്ങളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ ശ്രദ്ധയോടെ ഓരോ വിജ്ഞാപനവും വായിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഒദ്യോഗിക വെബ്സൈറ്റും സന്ദർശിക്കുക.

വിജ്ഞാപനങ്ങൾ

ട്രെയിനി അനലിസ്റ്റ് https://www.indianspices.com/opportunities/details.html?id=858

എക്സിക്യൂട്ടീവ്

https://www.indianspices.com/opportunities/details.html?id=861

ട്രെയിനി അനലിസ്റ്റ്

https://www.indianspices.com/opportunities/details.html?id=862

പ്രോജക്ട് അസിസ്റ്റന്റ്

https://www.indianspices.com/opportunities/details.html?id=863

പ്രോജക്ട് ഫെല്ലോ

https://www.indianspices.com/opportunities/details.html?id=866

Spices Board Recruitment 2026 Interview on April 30 Salary Up to Rs 25,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

7 കോടിയുടെ നഷ്ടം മുരളി തെളിയിക്കട്ടെ, സുമതി വളവിന് 10 കോടി ബജറ്റ് വരുമെന്ന് പറഞ്ഞിരുന്നു: അഭിലാഷ് പിള്ള

നിയന്ത്രണം വിട്ട് ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി; യുവാവ് മരിച്ചു

ബാങ്ക് എഫ്ഡി പലിശനിരക്ക് കുറയുന്നു, സമ്പാദ്യം ഇരട്ടിയാക്കണോ?; ഇതാ ചില പൊടിക്കൈകള്‍

ബാങ്ക് ഓഫ് ബറോഡ കാപ്പിറ്റൽ മാർക്കറ്റ്സിൽ മാനേജർ, എഡിറ്റർ തുടങ്ങി വിവിധ തസ്തികകളിൽ ഒഴിവ്, മെയ് 15 വരെ അപേക്ഷിക്കാം

SCROLL FOR NEXT