spot admission for B tech  AI image
Career

‌എൻജിനിയറിങ് കോളേജുകളിൽ ബി ടെക്കിന് സ്പോട്ട് അഡ്മിഷൻ, കീം എഴുതാത്തവ‍‍ർക്കും അപേക്ഷിക്കാം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം എഡ് പ്രവേശനത്തിന് സെപ്റ്റംബ‍ർ 18 വരെ അപേക്ഷിക്കാം, കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബി.കോം. ബി.എഡ്. സീറ്റൊഴിവ്

സമകാലിക മലയാളം ഡെസ്ക്

ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിലും ,മൂന്നാർ എൻജിനിയറിങ് കോളേജിലും ബി ടെക്കിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അഡ്മിഷൻ നടത്തുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കേരള സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

എം എഡ് പ്രവേശനം

കാലിക്കറ്റ് സർവകലാശാലയുടെ 2025 - 2026 അധ്യയന വര്‍ഷത്തെ എം എഡ്. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 18-ന് വൈകീട്ട് നാല് മണി വരെ നീട്ടി.

അപേക്ഷാഫീസ് : എസ്.സി. / എസ്.ടി. - 410/- രൂപ, മറ്റുള്ളവർ 875/- രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം നിര്‍ബന്ധമായും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.

കേരള കേന്ദ്ര സര്‍വകലാശാലയില്‍ സീറ്റൊഴിവ്

കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമി (ഐടെപ്)ല്‍ ബി കോം, ബി എഡ് പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സെപ്റ്റംബര്‍ 18ന് രാവിലെ 11 മണിക്ക് പെരിയ ക്യാമ്പസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പ്രവേശന പരീക്ഷയായ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) എഴുതിയവര്‍ക്ക് മാത്രമാണ് അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8113899799.

ബി ടെക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും.

കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം.

വിശദവിവരങ്ങൾക്ക് : www.sctce.ac.in.

മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിൽ സീറ്റുകൾ ഒഴിവുണ്ട്.

ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ന് സ്പോട്ട് അഡ്മിഷൻ നടക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം.

കീം എഴുതാത്തവർക്കും അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: www.cemunnar.ac.in. ഫോൺ:9447570122, 9061578465,

ഐടിഐ പ്രവേശനം

തിരുവനന്തപുരം കഴക്കൂട്ടം ഗവ. വനിത ഐ ടി ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അഡ്മിഷൻ നടത്തുന്നു.

ടെക്നിഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം, ഡെസ്ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, കംപ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡുകളിലാണ് ഒഴിവുകൾ.

സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം.

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും (ഒറിജിനൽ ടി സി ഉൾപ്പെടെ) സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 9744900536.

Education News: Spot admissions for vacant seats for B. Tech in Sree Chithira Thirunal and Munnar Engineering Colleges. Applications for M.Ed admission in Calicut University B.Com. B.Ed. seats vacant in Central University of Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT