വിദ്യാർഥികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിയുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള അറിവും പ്രായോഗിക ധാരണയും നേടാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കോഴ്സ്. എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ് (CMLD) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്.
യോഗ്യതയും മുൻഗണനയും
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റുകൾ, എഡ്യൂക്കേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവർക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കും. കുട്ടികളിലെ പ്രത്യേക പഠനവൈകല്യങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ അറിവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും കോഴ്‌സ് പരിഗണിക്കാം.
എങ്ങനെ അപേക്ഷിക്കാം?
താൽപര്യമുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്‌സിന്റെ ഫീസ്, പഠനരീതി, പ്രവേശന നടപടികൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ www.srccc.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഡിസംബർ 31 ആണ്.
കോഴിക്കോട് ജില്ലയിലെ പഠനകേന്ദ്രങ്ങൾ
സി.ഐ.സി.എസ്. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മാത്തറ, ജി.എ. കോളജ് പി.ഒ., കോഴിക്കോട് – 673014.
ഫോൺ: 0495 2963607.
ഹീലിംഗ് ലൈറ്റ് ഇന്റർനാഷണൽ, മാനിപുരം പി.ഒ., കൊടുവള്ളി, കോഴിക്കോട് – 673572. ഫോൺ: 9652502918.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates