ആയുർവേദ വെൽനെസ് മേഖലയിൽ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ട് സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2026 ജനുവരി സെഷനിലെ വിവിധ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ വെൽനെസ്സ് സെന്റർ മാനേജ്‌മെന്റ് (DWCM), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ അസിസ്റ്റന്റ് (ADAPA), ഡിപ്ലോമ ഇൻ ആയുർവേദ പോസ്റ്റിനേറ്റൽ കെയർ (DAPC) എന്നിവയാണ് കോഴ്‌സുകൾ.
ഡിപ്ലോമ പ്രോഗ്രാമുകളുടെ കാലാവധി ഒരു വർഷവും അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി രണ്ടു വർഷവുമാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. 18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.
ആയുർവേദ വെൽനെസ് മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്നവർക്കും ഈ രംഗത്ത് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്കും കോഴ്‌സുകളിൽ ചേർന്ന് പഠിക്കാം.
അപേക്ഷകൾ http://app.srccc.in/register ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: Leelajani Ayurcare Private Limited, Near Narmada Shopping Complex, Kowdiar, Thiruvananthapuram – 695003. ഫോൺ: 7561898936, 8547675555, 8281114464.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates