Sreenarayanaguru Open University Recruitment 2026 Apply for Assistant Professor Posts with 50,000rs Monthly Salary. ai image
Career

ശ്രീനാരായണഗുരു സർവകലാശാല: അസിസ്റ്റന്റ് പ്രൊഫസർ നിയമനം; 32 ഒഴിവുകൾ, അര ലക്ഷം ശമ്പളം

യോഗ്യരായ ഉദ്യോഗാർഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നവംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നവംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ഉൾപ്പെടെയുള്ള രേഖകൾ നവംബർ 18നകം സർവകലാശാലയിൽ ലഭിക്കത്ത രീതിയിൽ അയയ്ക്കണം.

ഒഴിവുകൾ

  • അറബിക് – 3 ഒഴിവുകൾ

  • ഹിന്ദി – 1 ഒഴിവ്

  • ഇംഗ്ലീഷ് – 2 ഒഴിവുകൾ

  • പൊളിറ്റിക്കൽ സയൻസ് – 1 ഒഴിവ്

  • സൈക്കോളജി – 1 ഒഴിവ്

  • സോഷ്യോളജി – 1 ഒഴിവ്

  • ഇക്കണോമിക്സ് – 1 ഒഴിവ്

  • സോഷ്യൽ വർക്ക് (BSW, MSW) – 5 ഒഴിവുകൾ

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

  • പബ്ലിക് അഡ്മിനിസ്ട്രേഷൻ (BA, MA) – 3 ഒഴിവുകൾ

  • കൊമേഴ്‌സ് – 1 ഒഴിവ്

  • ബിസിനസ് സ്റ്റഡീസ് – 1 ഒഴിവ്

  • കമ്പ്യൂട്ടർ സയൻസ് (BCA, MCA, BSc ഡാറ്റാ സയൻസ്) – 2 ഒഴിവുകൾ

  • ഫിലോസഫി – 1 ഒഴിവ്

  • ലൈബ്രറി സയൻസ് – 3 ഒഴിവുകൾ

  • മാത്തമാറ്റിക്സ് (MSc) – 3 ഒഴിവുകൾ

  • മൾട്ടിമീഡിയ (BSc) – 3 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയത്തിലോ അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

യുജിസി നെറ്റ്, സെറ്റ് എന്നിവയിൽ ഏതെങ്കിലും യോഗ്യത നേടിയിരിക്കണം. അല്ലെങ്കിൽ യുജിസി ചട്ടങ്ങൾക്കനുസരിച്ച് പിഎച്ച്ഡി നേടിയവർക്കും നിശ്ചിത വ്യവസ്ഥകൾ പ്രകാരം അപേക്ഷിക്കാം.

കംപ്യുട്ടർ സയൻസ്, ഡാറ്റാ സയൻസ് വിഭാഗങ്ങളിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എംടെക് യോഗ്യതയുള്ളവരെയും എഐസിടിഇ മാനദണ്ഡങ്ങൾ പ്രകാരം പരിഗണിക്കും.

എസ്‌സി, എസ്ടി, ഒബിസി (നോൺ ക്രീമി ലെയർ), ഭിന്നശേഷി വിഭാഗങ്ങളിലെ അർഹരായ ഉദ്യോഗാർഥികൾക്ക് ബിരുദാനന്തര ബിരുദത്തിലെ കുറഞ്ഞ മാർക്ക് 50 ശതമാനമാണ്.

പ്രായപരിധി

2026 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് കേരള സർക്കാർ ചട്ടങ്ങളും യുജിസി മാനദണ്ഡങ്ങളും അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അഭികാമ്യമായ യോഗ്യതകൾ

അധ്യാപന പരിചയം, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ODL) മേഖലയിലെ പ്രവൃത്തിപരിചയം, സ്വയംപഠന പഠനസാമഗ്രികൾ തയ്യാറാക്കുന്നതിലുള്ള പരിചയം, ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഗവേഷണ പ്രബന്ധങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കാം.

ശമ്പളം

പ്രതിമാസം 50,000 രൂപയാണ് ഏകീകൃത വേതനം. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.

തിരഞ്ഞെടുപ്പ്

യുജിസി ചട്ടങ്ങൾക്കും സർവകലാശാലാ നിയമങ്ങൾക്കും അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, അധ്യാപന പരിചയം, ഗവേഷണ മികവ്, അക്കാദമിക് സ്കോർ, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് മേഖലയിലെ പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനോ അക്കാദമിക് അവതരണത്തിനോ വിളിക്കും. അതിന് ശേഷമാകും അന്തിമ ലിസ്റ്റ് പുറത്തിറക്കുക

എങ്ങനെ അപേക്ഷിക്കാം

സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sgou.ac.in/ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കണം. ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയ ശേഷം പ്രിന്റൗട്ട് എടുത്ത് ഫോട്ടോ പതിപ്പിച്ച് ഒപ്പിടണം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫീസ് അടച്ചതിന്റെ രസീതും ഉൾപ്പെടുത്തി തപാൽ വഴി സർവകലാശാലയിലേക്ക് അയയ്ക്കണം.

വിലാസം: രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കുരീപ്പുഴ, കൊല്ലം, കേരളം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://content.sgou.ac.in/rp/public/uploads/documents/JobNotification/1791799884_file_pdf

Sreenarayanaguru Open University Recruitment 2026 Apply for Assistant Professor Posts with 50,000rs Monthly Salary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ