പ്രതീകാത്മക ചിത്രം  
Career

ലക്ഷ്യം കേന്ദ്രസര്‍ക്കാര്‍ ജോലിയാണോ? 12,256 ഒഴിവുകള്‍, എസ് എസ് സി സിജിഎല്‍ പരീക്ഷ എഴുതാം

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും വിവിധ മന്ത്രാലയങ്ങളിലെയും ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലേക്കുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ 2026-നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യവ്യാപകമായി 12,256 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവിധ തസ്തികകള്‍ക്കനുസരിച്ച് പ്രായപരിധി 18 മുതല്‍ 32 വയസ് വരെയാണ്. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം പേ ലെവല്‍ 4 മുതല്‍ 8 വരെയുള്ള ശമ്പള സ്‌കെയിലുകളിലാണ് നിയമനം.

ഓണ്‍ലൈന്‍ അപേക്ഷകള്‍ 2026 മേയ് 21 മുതല്‍ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 22 രാത്രി 11 മണിവരെയാണ്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, മുന്‍ സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസ് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് 100 രൂപയാണ് ഫീസ്.

ടയര്‍-1 പരീക്ഷ 2026 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലും ടയര്‍-2 പരീക്ഷ ഡിസംബറിലും നടക്കും. അപേക്ഷകള്‍ എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴിയോ MySSC മൊബൈല്‍ ആപ്പ് വഴിയോ സമര്‍പ്പിക്കാം. വിശദമായ വിജ്ഞാപനവും പരീക്ഷാ സിലബസും വെബ്സൈറ്റില്‍ ലഭ്യമാണ്.

SSC CGL exam:12,256 vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു