SSC Stenographer Recruitment 2026 Apply Online for 731 Grade C and D Posts Till May 15. freepik
Career

പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; 1000+ ഒഴിവ്, അവസാന തീയതി മേയ് 15

നിലവിൽ 731 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കാം. 1715 ഒഴിവുകൾ വരെയുണ്ടാകാം എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാരിൽ സ്റ്റെനോഗ്രാഫറാകാൻ മികച്ച അവസരം. ഗ്രേഡ് ‘C’ & ‘D’ വിഭാഗത്തിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കി.

നിലവിൽ 731 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കാം. 1715 ഒഴിവുകൾ വരെയുണ്ടാകാം എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മേയ് 15.

വിദ്യാഭ്യാസ യോഗ്യത

  • സ്റ്റെനോഗ്രാഫർ ഗ്രേഡ് C & D തസ്തികകളിലേക്ക് അപേക്ഷിക്കാൻ അംഗീകൃത ബോർഡിലോ സർവകലാശാലയിലോ നിന്ന് പ്ലസ് ടു (12-ാം ക്ലാസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.

  • സ്റ്റെനോഗ്രഫി പരിജ്ഞാനം നിർബന്ധമാണ്. ഇത് സ്കിൽ ടെസ്റ്റിലൂടെ പരിശോധിക്കും.

പ്രായപരിധി

  • ഗ്രേഡ് C തസ്തികയിൽ 18 മുതൽ 30 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം

  • ഗ്രേഡ് D തസ്തികയിൽ 18 മുതൽ 27 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം

  • സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

ശമ്പളം

  • സ്റ്റെനോഗ്രാഫർ ഗ്രേഡ് C & D തസ്തികകളിലെ ശമ്പളം 7-ാം പേ കമ്മീഷൻ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്.

  • സ്റ്റെ നോഗ്രാഫർ ഗ്രേഡ് C തസ്തികയ്ക്ക് അടിസ്ഥാന ശമ്പളം ഏകദേശം 35,400 മുതൽ 44,900 വരെയാണ്. മറ്റ് അലവൻസുകൾ ചേർത്താൽ 60,000 രൂപ വരെ ലഭിക്കാം.

  • സ്റ്റെനോഗ്രാഫർ ഗ്രേഡ് D തസ്തികയ്ക്ക് അടിസ്ഥാന ശമ്പളം ഏകദേശം 25,500 മുതൽ 29,200 വരെയാണ്. മറ്റ് അലവൻസുകൾ ചേർത്താൽ 45,000 രൂപ വരെ ലഭിക്കാം.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ആദ്യ ഘട്ടം കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള പരീക്ഷ (CBT) ആയിരിക്കും. ആകെ 200 മാർക്കുള്ള ഒബ്ജക്ടീവ് പരീക്ഷയാണ് ഇത്. അടുത്ത ഘട്ടത്തിലേക്ക്

  • രണ്ടാം ഘട്ടം സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റാണ്. ഇത് യോഗ്യതാ പരീക്ഷ മാത്രമാണ്. ഈ ഘട്ടത്തിൽ ഉദ്യോഗാർത്ഥിയുടെ ടൈപ്പിംഗ് വേഗത പരിശോധിക്കും.

  • അന്തിമ മെറിറ്റ് ലിസ്റ്റ് CBT പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ssc.gov.in/api/attachment/uploads/Notice_of_adv_steno_2026.pdf

SSC Stenographer Recruitment 2026 Apply Online for 731 Grade C and D Posts Till May 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

420cc, പ്രാരംഭ വില 4.70 ലക്ഷം രൂപ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടിവിഎസ്; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍

SCROLL FOR NEXT