

ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ ഓപ്പറേറ്റീവ് ലിമിറ്റഡി ( ഇഫ്കോ- IFFCO) ൽ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനി (GET), മാനേജ്‌മെന്റ് ട്രെയിനി തസ്തികളിൽ നിയമനം നടത്തുന്നു.
ഇഫ്കോയുടെ ഇന്ത്യയിലുടനീളമുള്ള വിവിധ പ്ലാന്റുകളിലായിരിക്കും നിയമനം. എൻജിനീയറിങ്ങിൽ ബിരുദം, എംബിഎ,പിജിഡിഎം എന്നീ യോഗ്യതകൾ ഉള്ളവർക്ക് ഉപേക്ഷിക്കാം.
യോഗ്യതയും താൽപ്പര്യവുമുള്ളവർ ഇഫ്കോയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 29 ആണ്.
ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനി തസ്തികയിൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാം. രണ്ട് തസ്തികയിലും ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
ട്രെയിനിങ് കാലം : ഒരു വർഷം
ഉയർന്ന പ്രായപരിധി: 25 വയസ്സ്
(അർഹരായവർക്ക് മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ലഭിക്കും)
സ്റ്റൈപൻഡ് : 55,000 രൂപ പ്രതിമാസം
യോഗ്യത: യുജിസി/എഐസിടിഇ അംഗീകൃത യൂണിവേഴ്സിറ്റി/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സ് / പേഴ്‌സണൽ മാനേജ്‌മെന്റിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എംബിഎ അല്ലെങ്കിൽ രണ്ട് വർഷത്തെ മുഴുവൻ സമയ എംബിഎ അല്ലെങ്കിൽ പിജിഡിഎം, കമ്പ്യൂട്ടറിൽ പ്രാവീണ്യം ഉണ്ടാകണം
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 29
ട്രെയിനിങ് കാലം : ഒരു വർഷം
ഉയർന്ന പ്രായപരിധി: 30 വയസ്സ്
(അർഹരായവർക്ക് മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ലഭിക്കും)
സ്റ്റൈപൻഡ് : 65,000 രൂപ പ്രതിമാസം
യോഗ്യത:കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്, ഐടി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിങ്ങനെ ഏതെങ്കിലും വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 30
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates