Staff Nurse Trainee Recruitment at Government Medical College Kollam. ai image
Career

സ്റ്റാഫ് നഴ്സ് ട്രെയിനിയാകാൻ അവസരം; കൊല്ലം മെഡിക്കൽ കോളജിൽ ഒഴിവുകൾ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്.ഡി.എസ് മുഖേന സ്റ്റാഫ് നഴ്സ് ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ആണ് നിയമനം. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14

  • തസ്തിക: സ്റ്റാഫ് നഴ്സ് ട്രെയിനി (സ്റ്റൈപെൻഡറി)

  • കാലാവധി: ആറ് മാസം

  • യോഗ്യത: നഴ്‌സിങ് വിദ്യാഭ്യാസ യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ആവശ്യമാണ്

  • സ്റ്റൈപെൻഡ്: പ്രതിമാസം 10,000 രൂപ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി 14/08/2026, വൈകിട്ട് 05.00 മണി. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ (www.gmchkollam.edu.in) പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുടെ അസ്സൽ രേഖകളും, ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്

Staff Nurse Trainee Recruitment at Government Medical College Kollam.

Staff Nurse Trainee Recruitment at Government Medical College Kollam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തരുൺ തേജ്പാലിന് തിരിച്ചടി; ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍

ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും മഴയോട് മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സർക്കാർ സിവിൽ സർവീസ് അക്കാദമികളിൽ കോ-ഓർഡിനേറ്റർ ഒഴിവുകൾ; പിജി യോഗ്യത

കോണ്‍ഗ്രസ് അവിശ്വാസത്തെ പിന്തുണച്ച് ഇടതുമുന്നണി; നാരങ്ങാനത്ത് ബിജെപിക്ക് ഭരണം നഷ്ടമായി

ഞാവൽപ്പഴം തൈരിനൊപ്പം കഴിക്കാമോ? ചവർപ്പ് മാറാൻ അടിപൊളി ടിപ്പ്