start up founder Akhil Suhag slams UPSC, IIT system for killing talent in LinkedIn post Freepik.com
Career

'പ്രതിഭകളെ നശിപ്പിക്കുന്നു', യുപിഎസ് സി, ഐഐടി സംവിധാനങ്ങളെ വിമർശിച്ച് സ്റ്റാർട്ടപ്പ് സ്ഥാപകൻ

പ്രവേശന പരീക്ഷകൾ കാരണം ഇന്ത്യ പാഴാക്കുന്ന പ്രതിഭകളുടെ എണ്ണം പരിഹാസ്യമാണ് എന്ന് അഖിൽ സുഹാഗ് എഴുതുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്ത്യ സ്വന്തം പ്രതിഭകളെ നശിപ്പിക്കുകയാണ്, അത് പ്രതിഭകൾ രാജ്യം വിട്ടുപോകുന്നത് കൊണ്ടല്ല, മറിച്ച് പ്രവേശന പരീക്ഷാ ഭ്രമത്തിലൂടെയാണെന്ന് സ്റ്റാർട്ടപ്പ് സ്ഥാപകനായ അഖിൽ സുഹാഗ്.

സുഹാഗ് തന്റെ ലിങ്ക്ഡിൻ പോസ്റ്റിലാണ് വിദ്യാഭ്യാസ സമ്പ്രദായത്തെ നിശിതമായി വിമർശിച്ചത്. ഇത് സോഷ്യൽ മീഡിയിൽ ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ കുറിച്ച് പുതിയൊരു സജീവ ചർച്ചയ്ക്ക് വഴിയൊരുക്കി. ഫാൻ ഫൈറ്റ്, റീഹുക്ക് തുടങ്ങിയ സ്റ്റാർട്ടപ്പുകളുടെ സഹസ്ഥാപകനായ അഖിൽ സുഹാഗ്.

ലിങ്ക്ഡിൻ പോസ്റ്റിൽ അഖിൽ സുഹാഗ് ഇങ്ങനെ എഴുതുന്നു:

കോഡിങ്ങിൽ അഭിനിവേശമുള്ള 13 വയസ്സുള്ളി വിദ്യാർത്ഥി ലോകത്തിലെ ഏറ്റവും മികച്ച കോഡറാകാൻ ആഗ്രഹിക്കുന്നു.

എന്നാൽ ഈ സിസ്റ്റം എന്താണ് ചെയ്യുന്നത്?

ഐഐടി/എൻഐടിയിൽ ചേരാൻ വേണ്ടി മാത്രം രസതന്ത്രവും ഭൗതികശാസ്ത്രവും (കെമിസ്ട്രിയും ഫിസിക്സും) മനഃപാഠമാക്കാൻ നാലഞ്ച് വർഷം ചെലവഴിക്കാൻ നിർബന്ധിതരാക്കുന്നു. (കോഡിങ്ങിന് കണക്ക് പ്രധാനമാണ് എന്നാൽ അത് ഒഴിവാക്കി) .

പിന്നെ, അവന്റെ റാങ്ക് "ആവശ്യത്തിന് ഉയർന്നതല്ല" എന്നതിനാൽ, ടെക്സ്റ്റൈൽ എൻജിനിയറിങ് പോലെയുള്ള താൽപ്പര്യമില്ലാത്ത ഒന്നിലേക്ക് തള്ളിവിടപ്പെടുന്നു - കാരണം നിങ്ങൾ എന്താണ് പഠിക്കുന്നത് എന്നതിനേക്കാൾ പ്രധാനമാണ് നിങ്ങൾ എവിടെയാണ് പഠിക്കുന്നത് എന്നതാകുന്നു.

എട്ട് വർഷം കഴിഞ്ഞു. എട്ട് പ്രധാന പഠന വർഷങ്ങൾ (അതായത് ഇടയ്ക്ക് ബ്രേക്ക് ഇല്ലാതെ തുടർച്ചയായിട്ടാണെങ്കിൽ).

എട്ട് വർഷങ്ങൾ അവനെ ഈ ഭൂമിയിലെ ഏറ്റവും മികച്ച കോഡറാക്കുമായിരുന്നു.

പകരം, സിസ്റ്റം അവനോട് പറയുന്നു: "ക്ഷമിക്കണം, തെറ്റായ റാങ്ക്. തെറ്റായ ബ്രാഞ്ച്. തെറ്റായ ടാഗ്."

സുഹാഗ് എഴുതുന്നു.

"ഒരു കംപ്യൂട്ടർ എൻജിനീയർ എത്രത്തോളം മികവുള്ളയാളാണ് എന്നത് അവന്റെ കെമിസ്ട്രിയിലെ വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയാണ് നമ്മൾ പരീക്ഷിക്കുന്നത്.

ദൈവമേ, പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുപകരം കോഡിങ് പിന്തുടരുകയാണെങ്കിൽ അയാൾ ശിക്ഷിക്കപ്പെടും. -ഏതോ കോളജുകൾ, അത് പിന്നീട് ഏതോ ജോലികൾ - പ്രചോദനം നൽകില്ലെന്ന് മാത്രമല്ല ലക്ഷ്യബോധമില്ലാതാക്കുകയും ചെയ്യും. .

എം‌ബി‌എ പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് - നിങ്ങളുടെ കോളജ് നിങ്ങളുടെ ആദ്യ ജോലി നിർണ്ണയിക്കുന്നു (കാരണം ഞങ്ങൾ കഴിവിനെക്കാൾ സ്ഥാപനത്തെ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നത്), "

"എങ്ങനെയോ എല്ലാവരും വിശ്വസിക്കുന്നത് നമ്മുടെ അത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഈ കോളജുകളിൽ പ്രവേശിക്കുന്നവർ മാത്രമാണ് "ബുദ്ധിമാന്മാർ" എന്നാണ് - അത് പരിഗണിക്കാവുന്ന ഒരു വാദമായി തോന്നുന്നില്ല, പക്ഷേ നമ്മൾ മറ്റൊന്നിനെ അതേ തലത്തിൽ പരിഗണിക്കുന്നില്ല.

ഈ പരീക്ഷകളിൽ ഇത്രയധികം വിധേയത്വം എന്തിനാണ് - ആ ദിവസം (പരീക്ഷാ ദിവസം) പനി ബാധിച്ചതിനാൽ എത്ര പേർക്ക് ആ സാധ്യത നഷ്ടമായി? എന്നാൽ നിങ്ങളുടെ ജീവിതത്തിലെ വലിയൊരു ഭാഗം ആ ദിവസം എഴുതപ്പെടുന്നു.

നിങ്ങൾ മിടുക്കനാണെങ്കിൽ എന്തായാലും വിജയിക്കുമെന്ന് ആളുകൾ പറയും - അതെ, വിജയിക്കും, പക്ഷേ അത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്ന് അവർ പറയുന്നില്ലെങ്കിൽ അത് ഒരു നുണയായിരിക്കും."

തുടർന്ന് സിവിൽ സർവീസ് പരീക്ഷകളെയും അദ്ദേഹം ലിങ്ക്ഡിൻ പോസ്റ്റിൽ വിമർശിക്കുന്നു.

"പിന്നെ യുപിഎസ്‌സി ഉണ്ട്.

500 സീറ്റുകൾക്കായി നിസ്സാരകാര്യങ്ങൾക്കായി തങ്ങളുടെ നല്ല കാലങ്ങൾ പാഴാക്കുന്ന ലക്ഷക്കണക്കിന് പ്രതിഭകളായ യുവജനങ്ങൾ. നമ്മുടെ പൊതുപ്രവർത്തകരിൽ നിന്ന് നമുക്ക് എന്താണ് വേണ്ടത് - അതിനായി അവരെ പരീക്ഷിക്കുന്നുണ്ടോ?

സൈന്യം പോലും മാനസികവും വൈകാരികവുമായ പരിശോധനകൾ നടത്തുന്നു - പക്ഷേ യുപിഎസ്‌സി/ഐഎഎസ് നടത്തുന്നില്ല.

ഇത് അന്യായം മാത്രമല്ല.

ഇത് മണ്ടത്തരമാണ്.

ഇത് വിനാശകരമാണ്.

ലോകത്തിന് കാണാനാകുന്നതിന് മുമ്പേ ഇന്ത്യ സ്വന്തം പ്രതിഭകളെ കൊല്ലുന്നു."

അദ്ദേഹം ലിങ്ക്ഡിൻ പോസ്റ്റിൽ എഴുതി.

Career News: India is quietly bleeding talent—not through brain drain, but through its own brutal entrance test obsession, says start up founder Akhil Suhag in a LinkedIn post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT