Tea Board India 2026 Recruitment 5 Advisory Officer Posts file
Career

ടീ ബോർഡ് ഫാക്ടറിയിൽ ഒഴിവ്, എന്‍ജിനീയറിങ് കഴിഞ്ഞവർക്ക് അവസരം; 60,000 രൂപ ശമ്പളം

എഞ്ചിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് 60,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15-01-2026 ആണ്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ടി ബോർഡ് ഫാക്ടറി (The Tea Board of India) അഡ്വൈസറി ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 05 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് 60,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15-01-2026 ആണ്.

യോഗ്യത മാനദണ്ഡങ്ങൾ

  • അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്നും മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / അഗ്രികൾച്ചറൽ എഞ്ചിനീയറിങ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ നാല് വർഷ ദൈർഘ്യമുള്ള എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരിക്കണം.

  • ടി ബോർഡ് അല്ലെങ്കിൽ കോഫി ബോർഡ് രജിസ്റ്റർ ചെയ്ത ടി /കോഫീ ഫാക്ടറികളിൽ അല്ലെങ്കിൽ സർക്കാർ ലൈസൻസുള്ള ഭക്ഷ്യ സംസ്കരണ (Food Processing) / പാക്കേജിങ് വ്യവസായങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

  • പ്രതിമാസം 60,000 രൂപ ശമ്പളം ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല.

  • അപേക്ഷകന്റെ പ്രായം 35 വയസ് കവിയരുത്

തെരഞ്ഞെടുപ്പ് പ്രക്രിയ

  • അപേക്ഷകരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിനുശേഷം വാക്-ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കും

  • യോഗ്യത, പ്രവൃത്തി പരിചയം, വാക്-ഇൻ ഇന്റർവ്യൂ ഫലം എന്നിവ അടിസ്ഥാനമാക്കിയാണ് അന്തിമ പട്ടിക തയ്യാറാകുന്നത്.

  • നിയമനം പൂർണമായും കരാർ അടിസ്ഥാനത്തിലാണ്. നിയമന കാലാവധി ഒരു വർഷം ആയിരിക്കും

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.teaboard.gov.in/pdf/FAO_Contractual_Advetisement_pdf1853.pdf

Job alert: Tea Board of India Recruitment 2026 5 Advisory Officer Posts for Engineers ₹60,000 Salary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT