കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിങ് മാനേജർ, കേന്ദ്ര സർവകലാശാലയിൽ ഫിസിക്സ് ഫാക്കൽറ്റി, അസാപ് കേരളയിൽ ജൂനിയർ എക്‌സിക്യൂട്ടീവ്, ജൈവവൈവിധ്യ ബോർഡിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനായി ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ് ഇതിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അഞ്ച് ഒഴിവുകളാണുള്ളത്.
മലയാളം ടൈപ്പിങ്ങിലും എഴുത്തിലുമുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഡാറ്റാ എൻട്രി എന്നിവയാണ് യോഗ്യത. ബിരുദം, പിബിആർ പ്രക്രിയയിലുള്ള മുൻപരിചയം എന്നിവ അഭികാമ്യം.
ഗൂഗിൾഫോം ലിങ്ക് വഴി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കെഎസ്ബിബി ഓഫീസിൽ നേരിട്ടോ, കൈലാസം, ടി.സി 24/3219, 43, ബെൽഹേവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ തപാലിലോ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org, ഇമെയിൽ: keralabiodiversity@gmail.com, kerala.sbb@kerala.gov.in .
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിങ് മാനേജർ തസ്തികയിൽ ഒഴിവുണ്ട് . ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച എം ബി എ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പി ജി ഡി സി എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം. പ്രായപരിധി : 45 വയസ്.
വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും (ഇ-മെയിലും ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെ അപേക്ഷിക്കണം. ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ മൂന്ന്.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാ (ഐടിഇപി)മില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
ഫിസിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കോടെ ബിഎഡ്, ബന്ധപ്പെട്ട വിഷയത്തിലോ എജ്യൂക്കേഷനിലോ പിഎച്ച്ഡി/നെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍.
താൽപ്പര്യമുള്ളവര്‍ ബയോഡാറ്റ ഉള്‍പ്പെടെ est.teach@cukerala.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം. സെപ്റ്റംബര്‍ 19ന് മുന്‍പായി അപേക്ഷ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.cukerala.ac.in .
അസാപ് കേരളയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് (L1) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യത ബിരുദം. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ കീഴിലുള്ള റിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലിനെ നിയമിക്കുന്നു.
റിവർ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ / പഠന പ്രോജക്ടുകളിലും മറ്റ് ഐ ഇ സി പ്രവർത്തനങ്ങൾക്കുമായാണ് നിയമനം. ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള യങ് പ്രൊഫഷണലിനെയാണ് നിയമിക്കുന്നത്.
പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19. കൂടുതൽവിവരങ്ങൾക്ക്: https://ildm.kerala.gov.in, ഫോൺ: 0471 2362885.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates