കേരള സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) ഫാക്കൽറ്റി തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 28 ഒഴിവുകളാണ് ഉള്ളത്. എം.എസ്.സി നഴ്സിങ് യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 18.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ഒഴിവുകൾ: താനൂർ കോളേജ് (2 ഒഴിവുകൾ), ധർമ്മടം/തളിപ്പറമ്പ്/ഉദുമ കോളജുകൾ (8 ഒഴിവുകൾ).
യോഗ്യത: MSc Nursing.
പ്രവൃത്തിപരിചയം: MSc നഴ്സിങിന് ശേഷം കോളജ് തലത്തിൽ കുറഞ്ഞത് 3 വർഷത്തെ അധ്യാപന പരിചയം.
പ്രതിമാസ ശമ്പളം: 33,320 രൂപ.
2. ലക്ചറർ
ഒഴിവുകൾ: താനൂർ കോളേജ് (7 ഒഴിവുകൾ), ധർമ്മടം/തളിപ്പറമ്പ്/ഉദുമ കോളജുകൾ (11 ഒഴിവുകൾ).
യോഗ്യത: MSc Nursing.
പ്രതിമാസ ശമ്പളം: 32,450 രൂപ
നിയമന രീതി: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം
സ്ഥലംമാറ്റം: ഈ വിജ്ഞാപന പ്രകാരം ലഭിക്കുന്ന ജോലി മറ്റ് SI-MET കോളേജുകളിലേക്ക് മാറ്റാൻ സാധിക്കില്ല (Non-Transferable).
മുൻഗണന: അതത് കോളജുകൾ സ്ഥിതി ചെയ്യുന്ന ജില്ലകളിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: പരമാവധി 50 വയസ്സ് (സർവീസിൽ നിന്ന് വിരമിച്ചവർക്ക് 59 വയസ്സ് വരെ ആകാം).
വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡാറ്റ, പ്രായം, യോഗ്യത (BSc/MSc Nursing സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ), പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, സാധുതയുള്ള KNMC രജിസ്ട്രേഷൻ എന്നിവയുടെ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ അയക്കണം:
''The Director, SI-MET Pattoor, Vanchiyoor P.O, Thiruvananthapuram - 695035.''
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates