The UPSC has invited applications to fill 13 vacancies across various positions in the health sector. FILE
Career

UPSC: ആരോഗ്യ മേഖലയിൽ കേന്ദ്ര സർക്കാർ ജോലി; ഡെന്റൽ, ആയുർവേദ, ഹോമിയോപ്പതി, സയന്റിസ്റ്റ് ഒഴിവുകൾ

ഡെന്റൽ സർജൻ, ആയുർവേദ ഫിസിഷ്യൻ, ഹോമിയോപ്പതി ഫിസിഷ്യൻ, സയന്റിസ്റ്റ് ബി എന്നീ തസ്തികകളിലാണ് നിയമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

യുപിഎസ്‌സി ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളിലായി 13 ഒഴിവുകളിൽ നിയമനം നടത്തുന്നു. ഡെന്റൽ സർജൻ, ആയുർവേദ ഫിസിഷ്യൻ, ഹോമിയോപ്പതി ഫിസിഷ്യൻ, സയന്റിസ്റ്റ് ബി എന്നീ തസ്തികകളിലാണ് നിയമനം. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് ഡിസംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളും തസ്തികകളും

  • ഡെന്റൽ സർജൻ: 5 ഒഴിവുകൾ

  • ആയുർവേദ ഫിസിഷ്യൻ: 2 ഒഴിവുകൾ

  • ഹോമിയോപ്പതി ഫിസിഷ്യൻ: 1 ഒഴിവ്

  • സയന്റിസ്റ്റ് ബി: 5 ഒഴിവുകൾ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (NDMC), ബോട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് നിയമനം.

യോഗ്യത

  • ഡെന്റൽ സർജൻ തസ്തികയിലേക്ക് അംഗീകൃത ബിഡിഎസ് (BDS) ബിരുദവും ആവശ്യമായ രജിസ്ട്രേഷനും നിർബന്ധമാണ്.

  • ആയുർവേദ ഫിസിഷ്യൻ തസ്തികയ്ക്ക് അംഗീകൃത ആയുർവേദ ബിരുദവും ബന്ധപ്പെട്ട രജിസ്ട്രേഷനും വേണം.

  • ഹോമിയോപ്പതി ഫിസിഷ്യൻ തസ്തികയ്ക്ക് അംഗീകൃത ഹോമിയോപ്പതി ബിരുദവും രജിസ്ട്രേഷനും ആവശ്യമാണ്.

  • സയന്റിസ്റ്റ് ബി തസ്തികയിലേക്ക് ബോട്ടണി, ഹോർട്ടികൾച്ചർ അല്ലെങ്കിൽ ഓർഗാനിക് കെമിസ്ട്രിയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രായപരിധി

തസ്തികയും വിഭാഗവും അനുസരിച്ച് പ്രായപരിധിയിൽ മാറ്റമുണ്ട്. ജനറൽ വിഭാഗത്തിൽ ഉള്ള 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും. സയന്റിസ്റ്റ് ബി തസ്തികയിൽ ഒബിസി വിഭാഗക്കാർക്ക് 38 വയസ്സും എസ്‌സി വിഭാഗക്കാർക്ക് 40 വയസ്സുമാണ് പരമാവധി പ്രായം.

ശമ്പളവും തിരഞ്ഞെടുപ്പും

എല്ലാ തസ്തികകളും ഏഴാം ശമ്പള കമ്മിഷൻ പ്രകാരമുള്ള പേ മാട്രിക്സിലെ ലെവൽ 10-ലാണ്. ആയുർവേദ, ഹോമിയോപ്പതി ഫിസിഷ്യൻ തസ്തികകൾക്ക് നോൺ പ്രാക്ടീസിങ് അലവൻസും (NPA) ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ യുപിഎസ്‌സിയുടെ ഔദ്യോഗിക ഓൺലൈൻ പോർട്ടലായ https://upsconline.nic.in വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.upsc.gov.in/advertisements/

The UPSC has invited applications to fill 13 vacancies across various positions in the health sector.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഹരിക്കെതിരെ തോക്കെടുക്കാന്‍ പൊലീസ്; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം

ശുദ്ധ പെട്രോള്‍ നല്‍കില്ലെന്ന് കമ്പനികള്‍; പിന്നെ എങ്ങനെ എഥനോള്‍ പരിശോധിക്കും? സര്‍ക്കാര്‍ പ്രതിസന്ധിയില്‍

'എല്ലാവരെയും ക്ഷണിച്ചു, മുഖ്യമന്ത്രിയെ മാത്രം മാറ്റി നിര്‍ത്തി, ഇത് വിഭാഗീയത'; മഹിളാ കോണ്‍ഗ്രസിന്റെ 'കേരള ജന്തര്‍ മന്തറി'ല്‍ വിവാദം

പൂരങ്ങളുടെ നാട്ടിൽ നിന്ന് ചൂരൽ ആനകൾ ഹൈദരാബാദിലേക്ക്; വിവിഐപി വിവാഹവേദിയെ അലങ്കരിക്കാൻ ചാലക്കുടിയിൽ ഒരുങ്ങിയത് ആറ് ഗജവീരന്മാർ

ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വരി; ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍