സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിത ഭാരം കുറയ്ക്കുന്നതിന് നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിനായി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു.
"സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു." എന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് വന്നതിന് തൊട്ടുപിന്നാലെ തന്നെ രസകരമായ പ്രതികരണങ്ങളും വരുന്നുണ്ട്.
മിനിസ്റ്റർ പൊളി വൈബ് ആണല്ലോ... കുട്ടികൾക്ക് ആശ്വാസമാവട്ടെ,
ഒന്നാം ക്ലാസുമുതൽ 10 കിലോയുടെ അടുത്ത് ഭാരം ചുമന്ന് പോകുന്ന വല്ലാത്ത ഒരു അവസ്ഥയാണ് നിലവിൽ ഉള്ളത് മാത്രമല്ല രാവിലെ 9.45മുതൽ വൈകുന്നേരം 4.15 വരെ സ്കൂളിൽ ഉള്ള ഒരു കുട്ടി വീട്ടിൽ എത്തിയാൽ പിന്നെ ഹോം വർക്ക് ചെയ്തു ചെയ്തു പിന്നെ സ്കൂളിൽ പോകാനുള്ള ഉത്സാഹം ഉണ്ടാകില്ല. ഇതാണ് ഇന്നത്തെ അവസ്ഥ. ബുദ്ധിമുട്ട് കൊടുക്കാതെ അവക്ക് സന്തോഷം കൊടുക്കൂ
കെൽട്രോൺ കുട്ടികൾക്കായി ഒരു ടാബ് ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.
എല്ലാ സ്കൂളിലും ഓരോ കുട്ടിക്കും ലോക്കർ ഉണ്ടാക്കി കൊടുക്കണം. ആവശ്യം ഇല്ലാത്ത ബുക്കുകൾ അതിൽ വെക്കാമല്ലോ
ടൈം ടേബിൾ അഡ്ജസ്റ്റ് ചെയ്‌താൽ നന്നായിരിക്കും...
എല്ലാ സ്കൂളിലും ഓരോ കുട്ടിക്കും ലോക്കർ ഉണ്ടാക്കി കൊടുക്കണം. ആവശ്യം ഇല്ലാത്ത ബുക്കുകൾ അതിൽ വെക്കാമല്ലോ
ഉദാഹരണത്തിനു ഒരു ദിവസം 4 വിഷയത്തിൽ കൂടുതൽ വരാതെയുള്ള ടൈം ടേബിൾ ക്രമീകരണം നടത്തുക...
50 പേജിൽ താഴെയുള്ള ബുക്കുകൾ കുട്ടികൾക്ക് കൊടുക്കുക. മൂന്നു ടേമിനും ഓരോ വിഷയത്തിലും സെപ്പറേറ്റ് മൂന്നു ടെക്സ്റ്റ് പുസ്തകങ്ങൾ ആക്കുക..
ഇങ്ങനെ പോകുന്നു 20 മിനിറ്റിനുള്ളിൽ വന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
നേരത്തെ, മധ്യവേനലവധി മാറ്റുന്നത് സംബന്ധിച്ച് മന്ത്രി ഇതുപോലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates