തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സോഷ്യൽ വർക്കർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകളാണുള്ളത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ യോഗ്യത നേടിയവർക്കാണ് അവസരം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21.
വിദ്യാഭ്യാസ യോഗ്യത
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഈ യോഗ്യത നേടിയവരായിരിക്കണം. പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
പരിശീലന കാലാവധിയും സ്റ്റൈപ്പൻഡും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ മൂന്ന് മാസം സ്റ്റൈപ്പൻഡില്ലാതെയാണ് പരിശീലനം നൽകുന്നത്. ഈ കാലയളവിലെ പ്രവർത്തനം തൃപ്തികരമാണെങ്കിൽ തുടർന്നുള്ള ആറുമാസം സ്റ്റൈപ്പൻഡോടുകൂടിയ പരിശീലനം ലഭിക്കും. എന്നാൽ സ്റ്റൈപ്പൻഡ് തുക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പ് രീതി
അഭിമുഖം, രേഖാപരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ് നടപടികൾ നടത്തുന്നത്. ഇതിന്റെ തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ആശുപത്രിയുടെ വെബ്സൈറ്റ് വഴിയോ ഇമെയിൽ വഴിയോ അറിയിക്കും.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പുറത്തിറക്കിയ വിജ്ഞാപനത്തിലുള്ള ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.
https://tmc.kerala.gov.in/uploads/forms/Adobe%20Scan%2012%20Nov%202026%20(1)_20261112_220434.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates