യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ടെക്നിക്കൽ കൺസൾട്ടന്റ് വിഭാഗത്തിൽ എട്ട് ഒഴിവുകളാണ് ഉള്ളത്. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 22 ഡിസംബർ 2025.
സീനിയർ മൊബൈൽ ഫ്രണ്ട് എൻഡ് ഡെവലപ്പർ- 03
സീനിയർ മൊബൈൽ ബാക്ക് എൻഡ് ഡെവലപ്പർ- 02
പ്രിൻസിപ്പൽ ആർക്കിടെക്റ്റ് യു ഐ /യു എക്സ് - 01
ഡാറ്റ സയൻസ് ആർക്കിടെക്റ്റ് - 01
ടെക്നിക്കൽ കൺസൾട്ടന്റ് - ക്ലൗഡ് - 01
കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. മൂന്ന് വർഷത്തേക്ക് ആണ് നിയമനം. പ്രകടനം വിലയിരുത്തിയ ശേഷം 5 വർഷം വരെ നീട്ടിയേക്കും. ബെംഗളൂരുവിലെ യുഐഡിഎഐ ടെക് സെന്ററിൽ ആണ് ജോലി ചെയ്യേണ്ടി വരിക. നിയമനം ലഭിച്ചാൽ 30 - 40 ലക്ഷം വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. https://uidai.gov.in/images/ADV_Tech_Consul_TC_11_2025.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates