പൊതുമേഖലാ സ്ഥാപനമായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ വെൽത്ത് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുകൾ ആണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കനുള്ള അവസാന തീയതി ഓഗസ്റ്റ് 25.
യോഗ്യത: എം.ബി.എ, പിജി.ഡി.എം, പിജി.ഡി.ബി.എം, പിജി.ഡി.ബി.എ ജയം. എൻ.ഐ.എസ്.എം/ഐ.ആർ.ഡി.എ.ഐ/എൻ.സി.എഫ്.എം/എ.എം.എഫ്.ഐ സർട്ടിഫിക്കേഷൻ അഭികാമ്യം. പ്രായപരിധി ജനറർ വിഭാഗത്തിന് 25 – 35 വയസ് വരെയാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ് 1180 രൂപയാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന് 177 രൂപ അടച്ചാൽ മതിയാകും. ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, പ്രമാണ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.unionbankofindia.co.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates