UPSC Announces 538 Government Job Vacancies Across 30 Departments. file
Career

UPSC: കേന്ദ്ര സർക്കാർ ജോലി നേടാം, 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സിവിൽ ഏവിയേഷൻ, പ്രതിരോധം, കൃഷി, ഫോറൻസിക് സയൻസ്, ഖനനം, വിദ്യാഭ്യാസം, നിയമം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ 30-ലധികം വകുപ്പുകളിലായാണ് നിയമനം നടക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാർ ജോലി ലക്ഷ്യമിടുന്ന ഉദ്യോഗാർഥികൾക്ക് മികച്ച അവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 538 സ്ഥിരം തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സിവിൽ ഏവിയേഷൻ, പ്രതിരോധം, കൃഷി, ഫോറൻസിക് സയൻസ്, ഖനനം, വിദ്യാഭ്യാസം, നിയമം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ 30-ലധികം വകുപ്പുകളിലായാണ് നിയമനം നടക്കുന്നത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 03.

തസ്തികകൾ

  • ജൂനിയർ സയന്റിഫിക് ഓഫീസർ

  • റീജിയണൽ ഡയറക്ടർ

  • ഓപ്പറേഷൻസ് ഓഫീസർ

  • എയർ സേഫ്റ്റി ഓഫീസർ

  • അസിസ്റ്റന്റ് എൻജിനീയർ

  • അസിസ്റ്റന്റ് പ്രൊഫസർ

  • അസോസിയേറ്റ് പ്രൊഫസർ

  • സയന്റിസ്റ്റ് ‘ബി’

  • അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ

  • അസിസ്റ്റന്റ് ഡയറക്ടർ

  • റിസർച്ച് ഓഫീസർ

  • ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർ

  • കെമിസ്റ്റ്

  • അസിസ്റ്റന്റ് മൈനിങ് ജിയോളജിസ്റ്റ്

  • അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ

  • പ്രിൻസിപ്പൽ

  • ലക്ചറർ,

  • പ്രൈവറ്റ് സെക്രട്ടറി

വിദ്യാഭ്യാസ യോഗ്യതകൾ

ഓരോ തസ്തികയ്ക്കും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതയാണ് നിശ്ചയിച്ചിരിക്കുന്നത്. ബിരുദം, ബി.ഇ/ബി.ടെക്, എം.എസ്.സി, എം.സി.എ, എം.എ, എൽ.എൽ.ബി, ബി.എഡ്, പി.എച്ച്.ഡി, എൻജിനീയറിങ് ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ എൻജിനീയറിങ്, ജിയോളജി, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ഇക്കണോമിക്സ്, നിയമം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്.

പ്രായപരിധി

പരമാവധി പ്രായപരിധി 30 വയസ്സ് മുതൽ 50 വയസ്സ് വരെയാണ്. പട്ടികജാതി/പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും.

അപേക്ഷകർ യു.പി.എസ്.സിയുടെ ഓൺലൈൻ റിക്രൂട്ട്മെന്റ് ആപ്ലിക്കേഷൻ (ORA) പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

UPSC Announces 538 Government Job Vacancies Across 30 Departments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച; കേരളത്തോട് മാപ്പ് പറയണം: മുഖ്യമന്ത്രി

'കണ്ണട ഉപേക്ഷിച്ചു, ഇനി അതിന്റെ ആവശ്യമില്ല'; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായിയുടെ മറുപടി

‘നോ റൺ’... ​ഗിൽ അലറി വിളിച്ചു; പിൻമാറാതെ രോഹിത് മുന്നോട്ട് കുതിച്ചു... റണ്ണൗട്ട്! അസ്വസ്ഥനായി മടക്കം (വിഡിയോ)

ഒരുപാട് തിളപ്പിച്ചാൽ ചായയ്ക്ക് കടുപ്പ് കൂടും, പക്ഷെ ​ഗുണം ഉണ്ടാകില്ല; ചായ എത്ര നേരം തിളപ്പിക്കണം?

രക്തം എല്ലാവർക്കും ദാനം ചെയ്യാൻ കഴിയില്ല, രക്തദാനം ചെയ്യുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കണം

SCROLL FOR NEXT