Faculty and Research Associate Vacancies at azim premji university azim premji university
Career

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

ഭോപ്പാൽ ക്യാമ്പസിൽ ഹിസ്റ്ററി, സ്പോർട്സ് ആൻഡ് ഫിറ്റ്നസ് എന്നീ വിഭാ​ഗങ്ങളിൽ ഫാക്കൽറ്റി ഒഴിവുകളും ബെം​ഗളുരു ക്യാംപസിൽ റിസർച്ച് അസോസിയേറ്റുകളുടെ ഒഴിവുകളുമാണുള്ളത്

സമകാലിക മലയാളം ഡെസ്ക്

സ്വകാര്യ സർവകലാശാലയായ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ബെം​ഗളുരൂ, ഭോപ്പാൽ ക്യാമ്പസുകളിലാണ് ഒഴിവുകളുള്ളത്. ബിരുദ കോഴ്സുകളിലെ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഭോപ്പാൽ ക്യാമ്പസിലാണ് അദ്ധ്യാപക ഒഴിവുള്ളത്. രണ്ട് വിഷയങ്ങളിലാണ് ഫാക്കൽറ്റി തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ചരിത്ര വിഭാ​ഗത്തിലും സ്പോർട്സ് ആൻഡ് ഫിറ്റ്നസ് വിഭാ​ഗത്തിലുമാണ്. റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ ബെംഗളുരു ക്യാമ്പസിലാണ്.

ഫാക്കൽറ്റി ഒഴിവുകൾ

ചരിത്ര വിഭാ​ഗത്തിലെ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 30 ആണ്. നിലവിൽ മൂന്ന് ഒഴിവുകളാണുള്ളത്. ഏൻഷ്യ​ന്റ് ഇന്ത്യ, മോഡേൺ ഇന്ത്യ വിഭാ​ഗങ്ങളിൽ മുഴുവൻ സമയ അദ്ധ്യാപക തസ്തികയിലേക്കായിരിക്കും നിയമനം.

ഉദ്യോ​ഗാർത്ഥികൾക്ക് അവരുടെ സ്പെഷ്യലൈസേഷൻ ഉള്ള വിഷയങ്ങളിൽ കോർ, ഇലക്ടീവ് വിഷയങ്ങൾ പഠിപ്പിക്കാൻ കഴിയുന്നവരാകണം. അദ്ധ്യാപക,​ഗവേഷണ പരിചയം അഭികാമ്യം.

വിശദവിവരങ്ങൾക്ക്:https://azimpremjiuniversity.edu.in/jobs/faculty-positions-in-history-4

സ്പോർട്സ് ആൻഡ് ഫിറ്റ്നസ് ഒക്യുപേഷണൽ മൈനർ വിഭാ​ഗത്തിൽ ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്.

ഹെൽത്ത് സയൻസ്, ഫിസിക്കൽ എജ്യൂക്കേഷൻ, സ്‌പോർട്‌സ്, ഫിറ്റ്‌നസ് ഇൻഡസ്ട്രി എന്നിവയുടെ അറിവ് സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ ഡിസിപ്ലിനറി ഡിസൈൻ കോഴ്സാണ് ഇത്. വികസനത്തിനും സമാധാന സംരംഭങ്ങൾക്കും വേണ്ടിയുള്ള സ്‌പോർട്‌സിലും, വികസിച്ചുകൊണ്ടിരിക്കുന്ന സ്‌പോർട്‌സ്, ഫിറ്റ്‌നസ് വ്യവസായത്തിന്റെ ലോകത്തി​ന്റെ ഭാഗമാകാൻ കഴിയുന്ന വൈദഗ്ധ്യമുള്ള ഫെസിലിറ്റേറ്റർമാരെ വളർത്തിയെടുക്കുക എന്നതാണ് ഈ കോഴ്സ് ലക്ഷ്യമിടുന്നത്.

അപേക്ഷകർക്ക് ഫിസിക്കൽ എജ്യുക്കേഷൻ, സ്പോർട്സ് സയൻസ്, സ്പോർട്സ് ഫോർ ഡെവലപ്മെ​ന്റ് ആൻഡ് പീസ്, സ്പോർട്സ് ഫിലോസഫി, സോഷ്യോളജി ഓഫ് സ്പോർട്സ്, സ്പോർട്സ് ബയോമെക്കാനിക്സ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ അഡ്വാൻസ്ഡ് ബിരുദം.സ്പോർട്സ് ആൻഡ് ഫിറ്റ്നസ് മേഖലയിലോ സ്പോർട്സ് ഫോർ ഡെവലപ്മെ​ന്റ് മേഖലയിലോ പ്രവർത്തന പരിചയം എന്നിവ അഭികാമ്യം.

വിശദവിവരങ്ങൾക്ക് : https://azimpremjiuniversity.edu.in/jobs/faculty-position-in-sports-and-fitness-occupational-minor

റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

പഴയീച്ചയുടെ (ഡ്രോസോഫില മെലനോഗാസ്റ്റർ) ഉറക്കത്തിന്റെയും ഭക്ഷണ സർക്യൂട്ടുകളുടെയും പ്രവർത്തനം പഠിക്കുന്ന പ്രോജക്ടിൽ ഫാക്കൽറ്റിയെ സഹായിക്കുന്നതിന് റിസർച്ച് അസോസിയേറ്റിനുള്ള അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 31 ആണ്.

ലൈഫ് സയൻസ്, ബയോടെക്നോളജി ന്യൂറോസയൻസ് ബയോളജി ഇതുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും വിഷയത്തിലോ അം​ഗീകൃത സർവകലാശാലയിൽ നിന്നുള്ള മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ലൈഫ് സയൻസ്, ബയോടെക്നോളജി ന്യൂറോസയൻസ് ബയോളജി എന്നിവയിലോ ഈ വിഷയങ്ങൾ ഉൾപ്പെടുന്ന മറ്റേതെങ്കിലും വിഷയത്തിലോ അം​ഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എസ് സി / ബി ടെക് ബിരുദമുള്ളവരെയും പരി​ഗണിക്കും. മാസ്റ്റേഴ്സ് ബിരുദമില്ലാത്തവരുടെ കാര്യത്തിൽ ഒരു വർഷത്തെ ​ഗവേഷണ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: https://azimpremjiuniversity.edu.in/jobs/research-associate-10

ഇന്ത്യയിലെ വിചാരണത്തടവുകാരും നിയമസഹായവും എന്ന വിഷയത്തിലെ പ്രോജക്റ്റിൽ പ്രവർത്തിക്കുന്നതിന് റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് സെപ്തംബർ 10 വരെ അപേക്ഷിക്കാം.

ഇക്കണോമിക്സ്, ഡേറ്റാ സയൻസ്, കംപ്യൂട്ടർസയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലോ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലോ അം​ഗീകൃത സർവകലാശാലകളിൽ നിന്നുള്ള മാസ്റ്റേഴ്സ് ബിരുദം. ഇക്കണോമിക്സ്, ഡേറ്റാ സയൻസ്, കംപ്യൂട്ടർസയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലോ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലോ ബി എസ് സി /​ ബി ടെക് ബിരുദവും ഒരു വർഷത്തെ ​ഗവേഷണ പരിചയവും ഉളളവർക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്:https://azimpremjiuniversity.edu.in/jobs/research-associate-11

Job News: Azim Premji University has faculty vacancies in the departments of History and Sports and Fitness at its Bhopal campus, and research associate vacancies at its Bengaluru campus.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT